പാലക്കാട്: രണ്ട് രാഷ്ട്രീയ കൊലപാതകങ്ങൾ നടന്ന പാലക്കാട് പൊലീസ് മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി.
ഇത്തരം സംഭവങ്ങൾ അടിച്ചമർത്തുക തന്നെ വേണം. രണ്ട് പാർട്ടികളും സ്വയം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട മന്ത്രി, ശക്തമായ നടപടിക്ക് നിർദ്ദേശം നൽകിയെന്നും പറഞ്ഞു. അക്രമം വർഗീയമാക്കി മാറ്റാനാണ് ശ്രമം.
ശ്രീനിവാസന്റെ കൊലപാതകം എസ്ഡിപിഐ നേതാവ് സുബൈര്‍ കൊല്ലപ്പെട്ടതിലുള്ള വൈരാഗ്യമെന്ന് എഫ്ഐആർ
ആക്ഷേപം വന്നാലും കുഴപ്പമില്ല, നടപടിയെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് എൽഡിഎഫ് യോഗം നിശ്ചയിട്ടുണ്ട്.
ജില്ലയിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ സർവ്വകക്ഷി യോഗം വിളിക്കുന്ന കാര്യം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക