ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ സമീപകാലത്തെ ഏറ്റവും വിജയത്തിലേക്ക് കുതിക്കുകയുമാണ് കെജിഎഫ് 2. 14ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ ആദ്യ രണ്ട് ദിനങ്ങളിലെ കളക്ഷന്‍ കണക്ക് മാത്രമാണ് ഔദ്യോഗികമായി പുറത്തെത്തിയിരിക്കുന്നത്.
കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി പതിപ്പുകള്‍ എല്ലാം ചേര്‍ന്ന് ആദ്യ രണ്ട് ദിനങ്ങളില്‍ നേടിയ ആഗോള ഗ്രോസ് 240 കോടിയാണ്.
അതേസമയം ആദ്യ നാല് ദിനങ്ങളില്‍ ചിത്രം 400 കോടി പിന്നിട്ടെന്നാണ് അനൗദ്യോഗിക വിവരം. ഒപ്പം ആദ്യ തിങ്കളാഴ്ചയായ ഇന്നും ചിത്രത്തിന് വന്‍ അഡ്വാന്‍സ് ബുക്കിംഗ് ആണ് ലഭിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
സിനിമകള്‍ക്ക് തിയറ്ററുകളില്‍ ഒരു വാരം ഏറ്റവും കുറവ് പ്രേക്ഷകര്‍ എത്തുന്ന ദിവസമാണ് തിങ്കളാഴ്ച. ഏറ്റവുമധികം കളക്ഷന്‍ ലഭിക്കുന്ന വാരാന്ത്യ ദിനങ്ങള്‍ക്കു ശേഷം എത്തുന്ന ആദ്യദിനം ആയതിനാലാണ് കളക്ഷനിലെ ഈ ഇടിവ്.
എന്നാല്‍ തിങ്കളാഴ്ചയും ഒരു ചിത്രത്തിന് മെച്ചപ്പെട്ട കളക്ഷന്‍ ലഭിച്ചാല്‍ ആ ചിത്രം ബോക്സ് ഓഫീസില്‍ ഏറെ മുന്നോട്ടു പോകുമെന്നാണ് അര്‍ഥം. ഇപ്പോഴിതാ കെജിഎഫ് 2 ന് ഇന്ന് ലഭിച്ചിരിക്കുന്ന അഡ്വാന്‍സ് ബുക്കിംഗ് കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.
14.50 കോടിയാണ് ചിത്രത്തിന് ആദ്യ തിങ്കളാഴ്ച ലഭിച്ചിരിക്കുന്ന അഡ്വാന്‍സ് ബുക്കിംഗ് എന്ന് ഇന്ത്യന്‍ ബോക്സ് ഓഫീസ് എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ മാത്രം കണക്കാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക