മമ്മൂട്ടി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഓറഞ്ച് നിറമുള്ള ഡെനിം ജാക്കറ്റ് അണിഞ്ഞ് നില്ക്കുന്ന ചിത്രമാണ് മമ്മൂട്ടി പങ്കുവച്ചിരിക്കുന്നത്. ഇത് ആരാധകര്‍ക്കുള്ള വിഷു കൈനീട്ടമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രയപ്പെടുന്നത്.
രസകരമായ കമന്റുകളാണ് ചിത്രത്തിന് വരുന്നത്.. വിഷു ആശംസകള്‍ അറിയിച്ച് മമ്മൂട്ടി പങ്കുവച്ച ചിത്രവും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. കസവ് മുണ്ടും ഷര്‍ട്ടും ധരിച്ച് കൂളിംഗ് ഗ്ലാസും വച്ചുള്ള താരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ട്രന്റിംഗ് ആണ്.
ഭീഷ്മപര്വ്വമാണ് മമ്മൂട്ടിയുടേതായി ഒടുവില്‍ റിലീസ് ചെയ്തത്. മാര്‍ച്ച് മൂന്നിന് റിലീസ് ചെയ്ത ചിത്രം തീയറ്ററുകില് മികച്ച കളക്ഷനാണ് നേടിയത്. 1980കളിലെ കൊച്ചിയുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറഞ്ഞത്. അമല്‍ നീരദിന്റെ സംവിധാന മികവ് തന്നെയാണ് സിനിമയുടെ പ്രധാന ഹൈലൈറ്റ്. മൈക്കിള്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക