ഒടുവിൽ വാഹനപ്രേമികൾക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് സ്കോഡ. അടുത്ത മാസം ആദ്യം വിപണിയിൽ പുതിയ വേരിയന്റ് അവതരിപ്പിക്കും. സ്കോഡ കുഷാക്ക് മോണ്ടെ കാർലോ ഇതിനകം തന്നെ ആരാധകരുടെ മനസ്സിൽ ഇടം പിടിച്ചിട്ടുണ്ട്. മെയ് ഒൻപതിനാണ് സ്കോഡ കുഷാക്ക് മോണ്ടെ കാർലോ വിപണിയിൽ അവതരിപ്പിക്കുക.
98 കിലോയിൽ നിന്നും 83 കിലോയിലേക്ക്; സന്തോഷം പങ്കുവച്ച് സൗഭാഗ്യ വെങ്കിടേഷ്
സ്കോഡയുടെ MQB AO IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ആദ്യ ഉൽപ്പന്നമാണ് സ്കോഡ കുഷാക്ക്. മോണ്ടെ കാർലോ വേരിയന്റ് ടോപ്പ് എൻഡ് സ്റ്റൈൽ വേരിയന്റിന് മുകളിലായിരിക്കും സ്ഥാനം പിടിക്കുക. റൂഫ്, ഒആർവിഎം തുടങ്ങിയ ബ്ലാക്ഡ്-ഔട്ട് ബിറ്റുകൾ ഉൾപ്പെടെ നിരവധി മാറ്റങ്ങളാണ് എക്സ്റ്റീരിയറിന് ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക