അമിതഭാരം പലരുടെയും പ്രശ്നമാണ്. പലർക്കും അമിതഭാരം കാരണം അപകർഷതയും തോന്നിയിട്ടുണ്ടാകും. പലരും ഈ പുതുവർഷത്തിൽ എടുത്തിരുന്ന തീരുമാനം പോലും ചിലപ്പോൾ വണ്ണം കുറയ്ക്കണം എന്നായിരിക്കും അല്ലേ.. വണ്ണക്കൂടുതൽ വലിയ പ്രശ്നമല്ലെങ്കിലും ആരോഗ്യത്തോടെ ഇരിക്കുക എന്നത് പ്രധാനമാണ്. അമിതഭാരം കുറച്ച് ആരോഗ്യവാനായി തീരാൻ ചില വഴികളുണ്ട്. എന്താണെന്നല്ലേ..
കണ്ണിനു ചുറ്റുമുള്ള കറുപ്പ് വിഷമിപ്പിക്കുന്നോ…? പുതിനയിലയിൽ പരിഹാരമുണ്ട്
ദിവസവും നാല് ചായ കുടിക്കുന്നവരാണോ നിങ്ങൾ? എന്നാൽ അത് വേഗം തന്നെ മൂന്ന് ചായ ആക്കിക്കോളു, മാത്രമല്ല, അതിലൊരെണ്ണം മധുരമില്ലാതെ ആയിക്കോട്ടെ.. ചായക്കൊപ്പം വട, അപ്പം, ബജി എന്നിവയൊക്കെ ആണ് കഴിക്കുന്നതെങ്കിൽ അത് നിർത്താൻ സമയമായി. ചായക്കൊപ്പം ഇനി രണ്ട് ചെറുപഴം ആയിക്കൊള്ളട്ടെ.. ഊണിനു ശേഷം മധുരം കഴിക്കുന്നവരാണെങ്കിൽ അതും ഒരു ചെറുപഴം ആയിക്കൊള്ളട്ടെ.
കറിവേപ്പില കളയാനുള്ളതല്ല, പല രോഗങ്ങൾക്കും മികച്ച ഒറ്റമൂലി
കൂടാതെ വറുത്ത മീനെല്ലാം പതിവാക്കിയവരാണെങ്കിൽ അത് ആഴ്ചയിൽ ഒരിക്കൽ എന്ന തലത്തിലേയ്ക്ക് കൊണ്ടുവരിക. അതായത്, അമിതഭാരം കുറയാൻ പഞ്ചസാര, എണ്ണ, തേങ്ങ എന്നിവയുടെ അളവിലെല്ലാം വലിയ രീതിയിൽ നിയന്ത്രണം കൊണ്ടുവന്നാൽ മതി. ഇത് ശരീര ഭാരം കുറയുവാൻ മാത്രമല്ല, പ്രമേഹം, രക്താതിസമ്മർദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളെ തടയുക കൂടിയാണ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക