ഫേസ്ബുക്കിലെ വീഡിയോകൾ നമ്മൾ എങ്ങനെയാണ് ഡൗൺലോഡ് ചെയ്യാറുള്ളത്. ചിലത് വലിയ പ്രയാസമായിരിക്കും. അല്ലെ, എന്നാലിനി എളുപ്പത്തിൽ തന്നെ ഫേസ്ബുക്കിലെ വീഡിയോകൾ ഡൗൺലോഡ് ചെയ്യുവാൻ സാധിക്കും. അതിനായി പുതിയൊരു ആപ്പ് തന്നെ എത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് ഫീഡിൽ നിന്ന് വീഡിയോകൾ ഡൗൺലോഡ് ചെയ്യുവാനും നേരിട്ട് തന്നെ സേവ് ചെയ്യാനും സാധിക്കും.
Android, iOS എന്നിവയിൽ ഉപയോഗിക്കാൻ സാധിക്കുന്ന സൗജന്യമായ ഡൗൺലോഡർ ആപ്പാണ് അവതരിപ്പിച്ചിരിക്കുന്നത്. സ്നാപ് സേവ് എന്നാണ് ആപ്പിന്റെ പേര്. വീഡിയോ സേവ് ചെയ്യുമ്പോൾ ഒരു മെസ്സേജ് ലഭിക്കും. വീഡിയോ സേവ് ചെയ്യുന്നതിന് ഏറ്റവും എളുപ്പം mp4 ഫയലായി ഡൗൺലോഡ് ചെയ്യണമെന്നതാണ്.
‘സിബിഐ 5 ദി ബ്രെയിനി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ഫേസ്ബുക്ക് വീഡിയോയുടെ ലിങ്ക് വെബ് ബ്രൗസർ തുറന്ന് പേസ്റ്റ് ചെയ്യുക. ഡൗൺലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്യണം. ആവശ്യമായ ക്വാളിറ്റി തിരഞ്ഞെടുത്ത് സേവ് ചെയ്ത ഫയൽ ഓഫ്ലൈനായി എപ്പോൾ വേണമെങ്കിലും ഫോണിലോ കമ്പ്യൂട്ടറിലോ കാണാവുന്നതാണ്. മാത്രമല്ല, ഫേസ്ബുക്കിൽ ലോഗിൻ ചെയ്യാതെയും വീഡിയോ ഡൗൺലോഡ് ചെയ്യുവാൻ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക