കോവിഡ് മഹാമാരി പൂർണമായും വിട്ടൊഴിയുവാൻ തയ്യാറാകുന്നില്ല. ഇതോടെ ആശങ്കയിലായിരിക്കുകയാണ് തലസ്ഥാന നഗരിയായ് ഡൽഹി. കോവിഡ് കേസുകൾ ഡൽഹിയിൽ ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്.
24 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ 501 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം 6492 കോവിഡ് പരിശോധനകളാണ് നടത്തിയത്. 1188 രോഗ ബാധിതര്‍ ഐസൊലേഷനില്‍ കഴിഞ്ഞുവരികയാണ്. ഇതോടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.72 ലേക്ക് ഉയർന്നിട്ടുണ്ട്.
അതേസമയം, ഒരു മരണം പോലും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഗൗതം ബുദ്ധ് നഗര്‍, ഗാസിയാബാദ്, ഹപൂര്‍, മീററ്റ്, ബുലന്‍ഷഹര്‍, ബാഹ്പാട്ട് എന്നിവിടങ്ങളിലും ലക്നൗവിലും ഇനി മുതല്‍ പൊതുസ്ഥലത്ത് മാസ്ക് നിര്‍ബന്ധമായും ധരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക