റോക്കി ഭായ് എന്ന കഥാപാത്രമായുള്ള യാഷിന്റെ വരവ് ഇപ്പോൾ ചരിത്രമാകുകയാണ്. വെറും നാല് ദിവസങ്ങൾക്കൊണ്ടു തന്നെ കെജിഎഫ് ചാപ്റ്റർ 2 ബോക്സ് ഓഫീസിൽ തരംഗമായി മാറിയിക്കുകയാണ്. വാരാന്ത്യത്തില്‍ ലോകത്തിലെ തന്നെ ഏറ്റവുമധികം കളക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രമായി കെജിഎഫ് 2 മാറുകയും ചെയ്തു.
വെള്ളം കുടിച്ച് മുഖസൗന്ദര്യം വർദ്ധിപ്പിക്കാം
റിലീസായതിന് ശേഷം ഒരു ദിവസം പോലും കെജിഎഫിന്റെ പ്രതിദിന കളക്ഷന്‍ 100 കോടിക്ക് താഴെ എത്തിയിട്ടില്ല എന്നതാണ് സത്യം. റിലീസ് ദിവസം നിര്‍മാതാക്കള്‍ക്ക് ആകെ ലഭിച്ചത് 165.37 കോടി രൂപയാണ്. രണ്ടാം ദിവസം 139.25 കോടി, മൂന്നാം ദിവസം 115.08 കോടി, നാലാം ദിവസം 132.13 എന്നിങ്ങനെ റോക്കി ഭായിയും കൂട്ടരും ബോക്സ് ഓഫീസ് തകർത്ത് വാരി മുന്നേറ്റം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക