പലരുടെയും നിരാശയ്ക്കുള്ള കാരണങ്ങളിൽ ഒന്നാണ് കക്ഷത്തിലുണ്ടാകുന്ന ഇരുണ്ട നിറം. സ്ലീവ്ലെസ് വസ്ത്രങ്ങൾ ധരിക്കാൻ താല്പര്യമുള്ളവർ പോലും ഇക്കാരണത്താൽ താല്പര്യം മാറ്റിവയ്ക്കാറുണ്ട്. ഈ ഇരുണ്ട നിറം മാറ്റുന്നതിനായി എന്തെല്ലാമാണ് ചെയ്യേണ്ടതെന്ന് പലർക്കും അറിയില്ല എന്നതാണ് കാര്യം. ആരോഗ്യത്തിന് ഗുരുതരമായ അവസ്ഥയല്ലെങ്കില്‍ പോലും സൗന്ദര്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒന്ന് തന്നെയാണിത്.
കറിവേപ്പില കളയാനുള്ളതല്ല, പല രോഗങ്ങൾക്കും മികച്ച ഒറ്റമൂലി
ഹോര്‍മോണ്‍ തകരാറുകള്‍, തെറ്റായ ഷേവിംഗ്, അമിതമായി കെമിക്കല്‍ അടങ്ങിയ ഡിയോഡറന്റുകളുടെ ഉപയോഗം, ചില ചര്‍മ്മ അവസ്ഥകള്‍ എന്നിവയെല്ലാം ഈ അവസ്ഥയ്ക്ക് കാരണമാകാറുണ്ട്. ചര്‍മ്മത്തില്‍ പിഗ്മെന്റഷൻ കുറക്കുന്നതിന് വേണ്ടി എപ്പോഴും എക്സ്ഫോളിയേറ്റ് ചെയ്യണം. പതിവായി എക്സ്ഫോളിയേറ്റ് ചെയ്യുന്നത് ചര്‍മ്മത്തിന്റെ കറുപ്പ് നിറം കുറയ്ക്കാനും കക്ഷത്തിന്റെ നിറം തിരിച്ച് കിട്ടുന്നതിനും സഹായിക്കുന്നു.
കണ്ണിനു ചുറ്റുമുള്ള കറുപ്പ് വിഷമിപ്പിക്കുന്നോ…? പുതിനയിലയിൽ പരിഹാരമുണ്ട്
അതിനായി കക്ഷത്തില്‍ ബോഡിസ്ക്രബ്ബ് പുരട്ടി ഇത് ലൂഫ ഉപയോഗിച്ച് സ്ക്രബ്ബ് ചെയ്യുക. സെന്‍സിറ്റീവ് ചര്‍മ്മമുള്ളവര്‍ ഇക്കാര്യത്തിൽ കുറച്ചധികം ശ്രദ്ധിക്കുകയും വേണം. പതിവായി കുളിക്കുകയും, ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കക്ഷത്തിന് അടിഭാഗം നല്ലതുപോലെ വൃത്തിയാക്കുന്നതിനും ശ്രദ്ധിക്കണം. അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുകയും അടിവത്രം ഉള്‍പ്പടെയുള്ളവ ഇടക്കിടെ വൈപ്പ് ചെയ്യുന്നതിനും ശ്രദ്ധ നൽകണം.
ഉരുളക്കിഴങ്ങ് ജ്യൂസ്, തക്കാളി ജ്യൂസ്, നാരങ്ങ നീര് എന്നിവ പോലുള്ള പ്രകൃതിദത്ത ബ്ലീച്ചിംഗ് ഗുണങ്ങളുള്ള ചേരുവകള്‍ ഉപയോഗിക്കുന്നതിലൂടെ അത് ചര്‍മ്മത്തിലെ പിഗ്മെന്റേഷന് ഇല്ലാതാക്കുകയും പ്രകൃതിദത്ത നിറം ചര്‍മ്മത്തിന് നല്‍കുകയും ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക