ഭക്ഷണത്തിന് മധുരം കിട്ടാൻ മാത്രമല്ല ചർമത്തിന് തിളക്കം കിട്ടാനും പഞ്ചസാര ഉപയോഗിക്കാം. മികച്ചൊരു നാച്വുറല്‍ സ്ക്രബ് ആണ് പഞ്ചസാര. മൃതകോശങ്ങളെ അകറ്റി ചർമത്തിന് തിളക്കവും മൃദുത്വവും നൽകാനും ഇത് സഹായിക്കും. ഇതിനായി പഞ്ചസാര എങ്ങനെയെല്ലാം ഉപയോഗിക്കാം
∙ ഒരു കപ്പ് പഞ്ചസാരയും പഞ്ചസാര അലിയാൻ പാകത്തിൽ ഒലീവ് ഓയിലും ഒരു നാരങ്ങായുടെ നീരും ചേർത്തു ശരീരം മുഴുവൻ പുരട്ടി 5 മിനിറ്റിനുശേഷം കുളിക്കാം. ശരീരത്തിനു തിളക്കം ലഭിക്കും.
∙ മുഖത്തിന് ഉണർവും ഉന്മേഷവും നൽകാൻ ഒരു ടീസ്പൂൺ പഞ്ചസാരയും 2 ടേബിൾസ്പൂൺ ഫേഷ്യൽക്ലെൻസറും അൽപം തേനും ചേർത്തു മുഖത്തിടാം.
∙ പഞ്ചസാരയും നാരങ്ങാനീരും ചേർത്തു കൈമുട്ടിലും കാൽമുട്ടിലും പുരട്ടിയാൽ കറുപ്പുനിറം മാറിക്കിട്ടും.
∙ പഞ്ചസാരയും ആൽമണ്ട് ഓയിലും ചേർത്തു ചുണ്ടുകളിൽ സ്ക്രബ് ചെയ്താൽ മൃതകോശങ്ങൾ അകന്നു ചുണ്ടിലെകറുപ്പുനിറം മാറിക്കിട്ടും.
∙ പഞ്ചസാരയും നാരങ്ങാനീരും വെള്ളവും ചേർത്തു ചൂടാക്കിയാൽ ഷുഗർ വാക്സ് റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക