അങ്കമാലി ഡയറീസ്’ എന്ന മെഗാഹിറ്റ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് അഭിനയ ജീവിതത്തിന്റെ അഞ്ചാം വർഷം പിന്നിടുന്ന അപ്പാനി ശരത്ത് പിറന്നാൾ ദിനമായ വിഷു നാളിൽ തന്റെ ആദ്യ നിർമാണ സംരംഭം പ്രഖ്യാപിച്ചു.
സൈനു ചാവക്കാടന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന റോഡ് മൂവി ത്രില്ലർ ചിത്രം ‘പോയിൻ്റ് ബ്ലാങ്ക്’ എന്ന ചിത്രത്തിലൂടെയാണ് ശരത്ത് നിർമ്മാണ മേഖലയിലേക്ക് കടക്കുന്നത്.
തിയ്യാമ്മ പ്രൊഡക്ഷൻസ് എന്നാണ് ശരത്തിന്റെ പുതിയ പ്രൊഡക്ഷൻ കമ്പനിക്ക് പേരിട്ടിരിക്കുന്നത്. ഈ ചിത്രത്തിൽ ശരത്തിന് പുറമെ ഡി.എം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷിജി മുഹമ്മദും നിർമ്മാണ പങ്കാളിത്തം വഹിക്കുന്നു.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി പാൻ ഇന്ത്യ റിലീസായിട്ടാണ് ചിത്രമൊരുക്കുന്നത്.
ഓഗസ്റ്റ് 17ന് ഗോവയിൽ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. ഗോവക്ക് പുറമെ മാഹി, ചെന്നൈ, കൊച്ചി, ട്രിച്ചി എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം നടത്തുന്നത്.
അപ്പാനി ശരത്ത് തന്നെ നായകനാകുന്ന ഈ ചിത്രത്തിൽ മലയാളത്തിലേയും തമിഴിലേയും പ്രമുഖ താരങ്ങൾ ഭാഗമാകും. ഹൈ ഹോപ്സ് ഫിലിം ഫാക്ടറിയുടെ പാർട്ണർമാരിൽ ഒരാളായ ബോണി അസ്സനാർ ആണ് ഈ ചിത്രത്തിനായി തിരക്കഥയും ക്രിയേറ്റീവ് സംവിധാനവും നിർവഹിക്കുന്നത്. മിഥുൻ സുബ്രൻ കഥ എഴുതിയിരിക്കുന്ന ചിത്രത്തിന്റെ സഹ നിർമാതാക്കൾ എ.കെ സുധീറും, ബി.ആർ.എസ് ക്രിയേഷൻസുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക