നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ബീസ്റ്റില്‍ വീരരാഘവന് എന്ന സ്പൈ ഏജന്റ് ആയിട്ടാണ് വിജയ് എത്തുന്നത്.
തീവ്രവാദികള്‍ നഗരത്തിലെ മാള്‍ പിടിക്കുന്നതും മാളിന് അകത്തെ അഭയാര്‍ത്ഥിയായി വിജയ് കുടുങ്ങുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്.
ചിത്രത്തില്‍ ചെന്നൈ ഈസ്റ്റ്കോസ്റ്റ് മാള്‍ ആയിരുന്നു തീവ്രവാദികള്‍ പിടിച്ചടക്കുന്നത്. ഈ മാളിന് അകത്താണ് ചിത്രത്തിന്റെ പല ഭാഗങ്ങളും ചിത്രീകരിച്ചത്.
എന്നാല്‍ ഇപ്പോള്‍ ഈ മാള്‍ യഥാര്‍ത്ഥമായിരുന്നില്ല എന്ന് അറിയിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഇത്രയും വലിയ ഒരു മാള്‍ പൂര്‍ണ്ണമായും സെറ്റിട്ടതായിരുന്നു.
സിനിമയുടെ മേക്കിങ് വീഡിയോ പ്രമോ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. ഇതില്‍ മാള്‍ സെറ്റ് ഇടുന്നത് കാണാം. ഇത്രയും വലിയ മാള്‍ സെറ്റാണെന്ന് അറിഞ്ഞതിന്റെ അതിശയത്തിലാണ് ആരാധകര്‍.
നെല്സന് സംവിധാനം ചെയ്ത ശിവകാര്ത്തികേയന് ചിത്രം ‘ഡോക്ടറി’നും കലാസംവിധാനം ചെയ്തത് കിരണ്‍ ആയിരുന്നു.അതേസമയം വിജയ് ചിത്രം ബീസ്റ്റില്‍ നായികയായി എത്തിയത് പൂജ ഹെഗ്ഡെയാണ്.
മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോയും അപര്‍ണ ദാസും ചിത്രത്തില്‍ എത്തുന്നുണ്ട്. സംവിധായകന് ശെല്‍വരാഘവനും ബീസ്റ്റെന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക