പാൻ മസാല പരസ്യത്തില്‍ അഭിനയിച്ചതിന് മാപ്പ് പറഞ്ഞ് അക്ഷയ് കുമാര്‍. എല്ലാ പ്രേക്ഷകരോടും താൻ ക്ഷമ ചോദിക്കുന്നുവെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു.
ഇനി പാൻ മസാല പര്യങ്ങളില് അഭിനയിക്കില്ല. പരസ്യത്തില്‍ നിന്ന് ലഭിച്ച പണം നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും അക്ഷയ് കുമാര്‍ അറിയിച്ചു.
എല്ലാ പ്രേക്ഷകരോടും താൻ ക്ഷമ ചോദിക്കുന്നു. കഴിഞ്ഞ ദിവസങ്ങളായുള്ള പ്രതികരണങ്ങള്‍ തന്നെ വല്ലാതെ വേദനിപ്പിച്ചു. പുകയിലെ ഉപയോഗത്തെ ഒരിക്കലും ഞാൻ പിന്തുണയ്ക്കില്ല.
കെജിഎഫ് ചാപ്റ്റർ 2 പ്രദർശനത്തിനിടെ കർണാടകയിൽ വെടിവെപ്പ്, അജ്ഞാതർ രണ്ടുതവണ നിറയൊഴിച്ചു, 27കാരന് പരിക്കേറ്റു
വിമല്‍ എലൈച്ചിയുടെ പരസ്യങ്ങള്‍ കാരണമുണ്ടായ ബുദ്ധിമുട്ടുകള്‍ ഞാൻ മനസിലാകുന്നു. പരസ്യത്തില്‍ നിന്ന് ഞാൻ പിൻമാറുന്നു. അതില്‍ നിന്ന് ലഭിച്ച തുക എന്തെങ്കിലും നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കും.
ഞാനുമായുള്ള കരാര്‍ അവസാനിക്കുന്നതുവരെ പരസ്യം സംപ്രേഷണം ചെയ്യും. എന്നാല്‍ ഇനി അത്തരം പരസ്യങ്ങളുടെ ഭാഗമാകില്ലെന്ന് ഉറപ്പ്. എല്ലാവരുടെയും സ്നേഹം പ്രതീക്ഷിക്കുന്നുവെന്നും അക്ഷയ് കുമാര്‍ സാമൂഹ്യമാധ്യമത്തില്‍ എഴുതിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക