വെസ്റ്റ് ഇൻഡീസ് താരം കീറോൺ പൊള്ളാർഡ് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് പൊള്ളാർഡ് കളി മതിയാക്കുകയാണെന്നറിയിച്ചത്.
വിൻഡീസിനായി 123 ഏകദിനങ്ങളും 101 ടി-20കളുമാണ് പൊള്ളാർഡ് കളിച്ചിട്ടുള്ളത്. 34കാരനായ താരം ദേശീയ ടീമിനെ നയിക്കുകയും ചെയ്തിട്ടുണ്ട്.
2007ലാണ് പൊള്ളാർഡ് വെസ്റ്റ് ഇൻഡീസിനായി അരങ്ങേറിയത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്ത്യക്കെതിരെയായിരുന്നു താരത്തിന്റെ അവസാന മത്സരം. ഏകദിനത്തിൽ 26 ശരാശരിയിൽ 2706 റൺസും 55 വിക്കറ്റും നേടിയിട്ടുള്ള താരം ടി-20യിൽ 1569 റൺസും 44 വിക്കറ്റും നേടിയിട്ടുണ്ട്.
25 ആണ് ടി-20 ക്രിക്കറ്റിലെ ശരാശരി. ഐപിഎലിൽ മുംബൈ ഇന്ത്യൻസിന്റെ താരമായ പൊള്ളാർഡ് ഫ്രാഞ്ചൈസി ക്രിക്കറ്റിൽ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക