കാറപകടത്തിന് ശേഷം അഭിനയ കുലപതി ജഗതി ശ്രീകുമാർ ക്യാമറയ്ക്ക് മുമ്പിൽ എത്തിയ ചിത്രം ‘തീമഴ തേൻ മഴ’ ഏപ്രിൽ 22-ന് തീയേറ്ററിലെത്തും. സംവിധായകൻ കുഞ്ഞുമോനാൻ താഹയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കറുവാച്ചൻ എന്ന വിളിപ്പേരുള്ള കറിയാച്ചൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ജഗതി ശ്രീകുമാർ അഭിനയരംഗത്തേക്ക് തിരിച്ചു വരുന്നത്. ജഗതി ശ്രീകുമാറിന്റെ തിരുവനന്തപുരത്തെ വീട്ടിലായിരുന്നു താരത്തിന്റ രംഗങ്ങൾ ചിത്രീകരിച്ചത്.
രാജേഷ് കോബ്രാ അവതരിപ്പിക്കുന്ന ഉലുവാച്ചൻ എന്ന കഥാപാത്രത്തിന്റെ പിതാവാണ്, ജഗതി ശ്രീകുമാർ അവതരിപ്പിക്കുന്ന കറിയാച്ചൻ. ഒരു കാലത്ത് നാടിനെ കിടുകിടാ വിറപ്പിച്ച കറിയാച്ചൻ. കറിയാച്ചന്റെ കുടുംബവും മറ്റൊരു കുടുംബവും തമ്മിലുള്ള കുടിപ്പകയും അതിനെതിരെ പ്രതികരിക്കാൻ ശ്രമിക്കുന്ന കറിയാച്ചന്റെ ജീവിതവുമൊക്കെയാണ് ചിത്രത്തിന്റെ പ്രമേയമെന്ന് നാന വാരിക റിപ്പോർട്ട് ചെയ്യുന്നു
ശരീരഭാഷ കൊണ്ടും, ആത്മഗതത്തിലൂടെയും, ശക്തമായി കറിയാച്ചനെ ജഗതി ശ്രീകുമാർ അവതരിപ്പിച്ചുവെന്നും, ജഗതിയെ തീമഴതേൻമഴയിലെ പ്രധാന കഥാപാത്രമായി അഭിനയിപ്പിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും, സംവിധായകൻ കുഞ്ഞുമോൻ താഹ പറഞ്ഞു.
കോബ്രാ രാജേഷ്, മാള ബാലകൃഷ്ണൻ, പി.ജെ.ഉണ്ണികൃഷ്ണൻ, സൂരജ് സാജൻ, ആദർശ്, ലക്ഷ്മിപ്രീയ, സ്നേഹ അനിൽ ,ലക്ഷ്മി അശോകൻ, സെയ്ഫുദീൻ, ഡോ.മായ, സജിപതി, കബീർദാസ് ,ഷറഫ് ഓയൂർ, അശോകൻ ശക്തികുളങ്ങര, കണ്ണൻ സുരേഷ്, രാജി തിരുവാതിര, പ്രീത പനയം, ശ്യാം അയിരൂർ, രാജേഷ് പിള്ള, സുരേഷ് പുതുവയൽ, ബദർ കൊല്ലം, ഉണ്ണിസ്വാമി, പുഷ്പ, ലതിക, ബേബി സ്നേഹ, ബേബി പാർവ്വതി എന്നിവർ ചിത്രത്തിൽ വേഷമിടുന്നു.
സെവൻ ബേഡ്സ് ഫിലിംസിൻ്റ ബാനറിൽ, എ.എം. ഗലീഫ് കൊടിയിൽ നിർമ്മിക്കുന്ന തീമഴ തേൻമഴയുടെ. തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത് സംവിധായകൻ കുഞ്ഞുമോൻ താഹ തന്നെയാണ്. എ.വി. ശ്രീകുമാർ, ഛായാഗ്രഹണം – സുനിൽ പ്രേം , ലെജിൻ ചെമ്മാനി, ജയകുമാർ ചോറ്റാനിക്കര , ഫിറോസ്ചാലിൽ എന്നിവരുടെ വരികൾക്ക് മുരളി അപ്പാടത്ത് സംഗീതം പകരുന്നു.
എഡിറ്റിംഗ് – അയൂബ് ഖാൻ ,കല -വിഷ്ണു എരിമേലി, മേക്കപ്പ് – പട്ടണം ഷാ, കോസ്റ്റ്യൂംസ് – ഇന്ദ്രൻസ് ജയൻ, ആക്ഷൻ – അഷ്റഫ് ഗുരുക്കൾ, കോറിയോഗ്രാഫി – ആർ.എൽ.വി. ജ്യോതി ലക്ഷ്മി, പ്രൊഡക്ഷൻ കൺട്രോളർ- രാജീവ് കുടപ്പനക്കുന്ന്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – മണി മുഖത്തല, പ്രൊഡക്ഷൻ ഡിസൈനർ – നൗഷാദ് കണ്ടൻചിറ, ഫിനാൻസ് കൺട്രോളർ- അജയ് കുഴിമതിക്കാട്, അസോസിയേറ്റ് ഡയറക്ടർ – അരുൺ രാജ് എന്നിവരാണ് മറ്റ് അണിയറക്കാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക