‘കെജിഎഫും’ റോക്കി ഭായിയും തരംഗമാകുമ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ് 20 വയസ്സ് മാത്രം പ്രായമുള്ള എഡിറ്റർ. അടുത്തിടെ ഇന്റർനെറ്റിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ
പേരുകളിലൊന്നാണ് ഉജ്ജ്വൽ കുൽക്കർണി.
കെജിഎഫ് 2 ന്റെ പ്രധാന എഡിറ്ററാണ് ഉജ്ജ്വൽ.വിക്കിപീഡിയയിൽ ‘കെജിഎഫ്-2’ ന്റെ എഡിറ്റർ എന്ന് കാണിച്ചിരിക്കുന്നത് ഉജ്ജ്വലിന്റെ പേര് മാത്രമാണ്. കെജിഎഫ് ടീമിലേക്ക് ഉജ്ജ്വൽ എത്തുമ്പോൾ 17 വയസ്സായിരുന്നു പ്രായം. ഇന്ന് കക്ഷിക്ക് ഇരുപത് വയസ്സ്.
ബ്രഹ്മാണ്ഡ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ എഡിറ്ററായി ഒരു കൗമാരക്കാരൻ വന്നതിൽ അദ്ഭുതപ്പെട്ടിരിക്കുകയാണ് സിനിമാ ലോകം. സിനിമയുടെ പ്രമോഷന്റെ ഭാഗമായി അടുത്തിടെ നായകൻയഷ് നൽകിയ അഭിമുഖത്തിലാണ് ഉജ്ജ്വലിന്റെ പേര് ആദ്യമായി സിനിമാ പ്രേമികൾ കേൾക്കുന്നത്.
കെജിഎഫ് ആദ്യ ഭാഗം ഇറങ്ങിയ ശേഷം ഉജ്ജ്വൽ ഒരു ഫാൻ വിഡിയോ എഡിറ്റ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. സിനിമയുടെ വിജയാഘോഷത്തിന് കേക്ക് മുറിക്കൽ ആഘോഷങ്ങൾക്കുള്പ്പെടെ ഉജ്ജ്വൽ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക