സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് സിനിമ പ്രഖ്യാപിച്ചു. ‘മേ ഹൂം മൂസ’ എന്നാണ് ചിത്രത്തിന്റെ പേര്.
സിനിമയുടെ ചിത്രീകരണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു. വാഗ ബോർഡർ തുടങ്ങി പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും ലൊക്കേഷനാകുന്ന ചിത്രം പാൻ ഇന്ത്യൻ സിനിമ കൂടിയാണെന്ന് സംവിധായകൻ ജിബു ജേക്കബ് പറഞ്ഞു.
1998ൽ തുടങ്ങി 2018ൽ അവസാനിക്കുന്ന തരത്തിലാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. നടന്ന സംഭവങ്ങളും ചിത്രത്തിൽ ആവിഷ്കരിക്കുന്നുണ്ട്.
മലപ്പുറംകാരനായി സുരേഷ് ഗോപി ചിത്രത്തിൽ എത്തുന്നു. റുബീഷ് റെയ്ൻ ആണ് കഥ, തിരക്കഥ, സംഭാഷണം. വിഷ്ണു നാരായണൻ ഛായാഗ്രഹണം. ശ്രീനാഥ് ശിവശങ്കരൻ സംഗീതം.
കോടതിയുടെ ഫോർവേഡ് നോട്ട് എങ്ങനെ പുറത്തായി? നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷന് വിചാരണക്കോടതിയുടെ രൂക്ഷ വിമർശനം
തോമസ് തിരുവല്ല പ്രൊഡക്ഷൻസും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്ന് നിർമിക്കുന്ന ചിത്രം സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ടുകളിലൊന്നാകും.
സൈജു കുറുപ്പ്, ഹരീഷ് കണാരൻ, പൂനം ബജ്വ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലുണ്ടാകും.
സുരേഷ് ഗോപിയുടെ 253ാം സിനിമയായാകും ചിത്രം ഒരുങ്ങുന്നത്. വെള്ളിമൂങ്ങ, മുന്തിരിവള്ളികളികൾ തളിർക്കുമ്പോൾ, ആദ്യരാത്രി, എല്ലാം ശരിയാകും എന്നീ ചിത്രങ്ങൾക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക