സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിച്ചിരുന്നു. മെയ് ഒന്ന് മുതലാണ് ഈ നിരക്ക് നിലവിൽ വരിക. അതേസമയം, ബസ് ചാർജ് വർധിപ്പിച്ചത് ജനങ്ങൾക്ക് വലിയ തിരിച്ചടിയാണ് നൽകിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ ബസ് ചാർജ് വർധനവുള്ള സംസ്ഥാനം കേരളമാണെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾക്ക് ഭാരിച്ച ബാധ്യതയാകുകയാണ് ബസ് ചാർജ് വർധന. നിലവിൽ വകുപ്പ് നടത്തിയ നടപടി അശാസ്ത്രീയമാണ്. അതേസമയം, സിൽവർ ലൈൻ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. വിഷയത്തിൽ ഒരു വിട്ടു വീഴ്ചയുമില്ലെന്നും ഇടുന്ന കല്ലുകൾ പിഴുതെറിയുക തന്നെ ചെയ്യുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക