വിഘ്നേശ് ശിവന്റെ സംവിധാനത്തിൽ വിജയ് സേതുപതി, നയൻതാര, സാമന്ത എന്നിവർ പ്രധാന കഥാപാത്രങ്ങളായി റിലീസിനൊരുങ്ങുന്ന ചിത്രമാണ് . വിഘ്നേഷും നയൻതാരയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയിൽ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് റിലീസിന് വേണ്ടി കാത്തിരിക്കുന്നത്.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് ചിത്രത്തിൽ കാമിയോ വേഷത്തിൽ എത്തുന്നുണ്ട്. സാമന്ത അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ബോയ്ഫ്രണ്ട് ആയാണ് ശ്രീശാന്ത് സിനിമയിൽ എത്തുക. മുഹമ്മദ് മുബി എന്നാണ് കഥാപാത്രത്തിന്റെ പേര്. ചിത്രം ഏപ്രിൽ 28ന് പുറത്തിറങ്ങും.
സിനിമയിലെ പുതിയായ ഗാനം ഇക്കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരിന്നു. ഡിപ്പാം ഡപ്പാം എന്ന് തുടങ്ങുന്ന ഗാനരംഗത്തിലാണ് സാമന്തയുടെ കാമുകനാണ് ശ്രീശാന്ത് എന്ന് വ്യക്തമാകുന്നത്. ഗാനത്തിന് വരികള്‍ രചിച്ചിരിക്കുന്നത് സംവിധായകന് വിഘ്നേഷ് ശിവന് തന്നെയാണ്. അനിരുദ്ധ് ഒരുക്കിയിരിക്കുന്ന അന്തോണി ദാസനും അനിരുദ്ധും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. അനിരുദ്ധും ഗാനരംഗത്ത് അഭിനയിക്കുന്നുണ്ട്.
വിഘ്നേശ് ശിവന്റെ നാലാമത്തെ ചിത്രമായ ‘കാതുവാക്കുലെ രണ്ടു കാതല്‍’ എന്ന സിനിമയില്‍ റാംബോ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി എത്തുന്നത്. നയന്‍താര കണ്‍മണിയായും സമാന്ത ഖദീജ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ആദ്യമായാണ് സമാന്തയും നയന്‍താരയും ഒരുമിച്ച് ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത്.
നയൻതാരയും ചേര്‍ന്ന് റൗഡി പിക്ചേഴ്സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. വിഘ്നേശ് ശിവന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. പ്രണയ ജോഡികൾ ഒന്നിക്കുന്നതിനും അവരുടെ കൂട്ടുകെട്ടിലുള്ള ചിത്രം പുറത്തിറങ്ങുന്നതിനും നയൻസ് ആരാധകർ കാത്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക