തെന്നിന്ത്യന്‍ സിനിമ ആരാധകരുടെ പ്രിയനടിമാരില്‍ ഒരാളായ കാജല്‍ അഗര്‍വാള്‍ കഴിഞ്ഞ 19നാണ് അമ്മയായത്. താരത്തിന് ആണ്‍കുഞ്ഞാണ് പിറന്നത്. ഇതോടെ താരത്തിനും ഭര്‍ത്താവ് ഗൗതം കിച്ചുലുവിനും ആശംസകള്‍ നേര്‍ന്ന് നിരവധി പേരായിരുന്നു എത്തിയത്.
എന്നാല്‍ ഇപ്പോള്‍ ഇപ്പോള്‍ പ്രസവ സമയത്തെ തന്റെ അനുഭവം ആരാധകരുമായി പങ്കുവച്ച് എത്തിയിരിക്കുകയാണ് കാജല്‍ അഗര്‍വാള്‍.
ആ സമയത്തു നേരിട്ട ബുദ്ധിമുട്ടുകളും കുഞ്ഞുണ്ടായപ്പോള്‍ അനുഭവിച്ച സന്തോഷവുമാണ് താരം പങ്കുവച്ചത്.
തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം തന്റെ അനുഭവം തുറന്ന് പറഞ്ഞത്. ‘അത്യാഹ്ലാദത്തോടെയും അദ്ഭുതത്തോടെയും എന്റെ മകന് നീലിനെ ഈ ലോകത്തേക്കു സ്വാഗതം ചെയ്യുകയാണ്. ദൈര്‍ഘ്യമേറിയതും അദ്ഭുതകരവും സന്തോഷം നല്കുന്നതുമായിരുന്നു അവന്റെ ജനനം.
ഗര്‍ഭസ്ഥസ്രവത്തിലും പ്ലാസെന്റയിലും പൊതിഞ്ഞെത്തിയ അവന് നിമിഷങ്ങള്‍ക്കകം എന്റെ നെഞ്ചില്‍ ചേര്‍ന്നപ്പോള്‍ എനിക്കുണ്ടായ അനുഭൂതി പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമായിരുന്നു.
അഗാധമായ സ്നേഹവും സന്തോഷവും എന്താണെന്ന് ആ നിമിഷത്തില്‍ എനിക്കു മനസ്സിലായി. എന്റെ ഹൃദയം ഇപ്പോള്‍ ശരീരത്തിനു പുറത്താണെന്ന് തോന്നി. അല്ല ഇനി വരുംകാലവും അതങ്ങനെയായിരിക്കും.’ കാജള്‍ കുറിച്ചു.
‘ഉറക്കമില്ലാത്ത ആ മൂന്ന് രാത്രികള്‍ എളുപ്പമായിരുന്നില്ല. രക്തം വാര്‍ന്നു പോകുന്ന സമയം, വലിഞ്ഞു മുറുകിയിരിക്കുന്ന വയറ്, നനഞ്ഞ പാഡുകള്‍, ബ്രെസ്റ്റ് പമ്പുകള്‍, അനിശ്ചിതത്വം, എല്ലാം ശരിയായ രീതിയില്‍ നടക്കുമോ എന്ന ആകുലത, കൂടാതെ മരുന്നുകള്‍ നല്കുന്ന ഉത്കണ്ഠ ഇതെല്ലാം ഉണ്ടായിരുന്നു.
എന്നാല്‍ സന്തോഷം നിറഞ്ഞ നിമിഷങ്ങള്‍ കൂടിയായിരുന്നു അത്. മധുരമുള്ള ആലിംഗനങ്ങളും ഉമ്മകളും നിറഞ്ഞ പ്രഭാതങ്ങള്‍, ഞങ്ങള്‍ രണ്ടുപേരും മാത്രമുള്ള ശാന്തമായ നിമിഷങ്ങള്‍, ഒരുമിച്ചു വളരുന്നു, ഒരുമിച്ചു പഠിക്കുന്നു, മനോഹരമായ അനുഭവങ്ങള്‍ പരസ്പരം ഉണ്ടാകുന്നു. വാസ്തവത്തില്‍ പ്രസവാനന്തരം ആകര്‍ഷകമല്ല. പക്ഷേ, മനോഹരമാക്കാന്‍ നമ്മള് ശ്രമിക്കണം എന്നാണ് കാജള്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
കുട്ടിക്കാലം മുതല്‍ അടുത്ത സുഹൃത്തുക്കളായിരുന്ന കാജല്‍ അഗര്‍വാളും- ഗൗതം കിച്ലുവും 2020 ഒക്ടോബര്‍ 30 നാണ് വിവാഹിതരാകുന്നത്. നീല്‍ കിച്ച്ലു എന്നാണ് കുഞ്ഞിന്റെ പേര്. കഴിഞ്ഞ ദിവസം തന്റെ ഭര്‍ത്താവിനെ കുറിച്ചും ഹൃദയ സ്പര്‍ശിയായ കുറിപ്പ് കാജല്‍ പങ്കുവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക