റെക്കോർഡുകൾ തകർത്ത് യാഷിന്റെ കെജിഎഫ് 2 തിയറ്റുകളിൽ തുടരുകയാണ്. ചിത്രത്തിലെ ഡയലോഗുകളും പാട്ടും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ഇപ്പോഴിതാ ഒരു വിവാഹ ക്ഷണക്കത്താണ് ശ്രദ്ധനേടുന്നത്.
കർണാടക സ്വദേശിയായ ചന്ദ്രശേഖറിന്റേതാണ് കല്യാണക്ഷണക്കത്ത്. അടുത്ത മാസം പതിമൂന്നിനാണ് ചന്ദ്രശേഖറിന്റെ വിവാഹം. വധൂവരന്മാരുടെ വിരങ്ങൾക്ക് താഴെയാണ് കെജിഎഫിലെ ഹിറ്റ് ഡയലോഗ് മറ്റൊരു രീതിയിൽ അച്ചടിച്ചിരിക്കുന്നത്.
“മാര്യേജ്…മാര്യേജ്…മാര്യേജ്…ഐ ഡോണ്ട് ലൈക് ഇറ്റ്…ഐ അവോയ്ഡ്…ബട്ട് മൈ റിലേട്ടീവ്സ് ലൈക് മാര്യേജ്, ഐ കാന്റ് അവോയ്ഡ്”, എന്നായിരുന്നു ഡയലോഗ്. ഈ ക്ഷണക്കത്ത് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ചിത്രത്തിലെ “വയലൻസ് വയലൻസ് വയലൻസ്… ഐ ഡോണ്ട് ലൈക് ഇറ്റ്… ബട്ട് വയലൻസ് ലൈക് മി… ഐ കാന്റ് അവോയ്ഡ്” മാസ് ഡയലോഗ് ആരാധകർക്ക് ഇന്ന് മനഃപാഠമാണ്.
ഇന്ത്യൻ സിനിമയിലെ റെക്കോർഡുകൾ ഭേദിച്ചാണ് കെജിഎഫ് 2 മുന്നോട്ട് പോകുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം കന്നഡ ചിത്രമായ കെജി.എഫ് ചാപ്റ്റര്‍ 2-വിന്റെ കളക്ഷൻ 700 കോടിയിലധികം രൂപ നേടിക്കഴിഞ്ഞു. റോക്കി ഭായിയും കൂട്ടരും ആളുകൾക്കിടയിൽ കയ്യടികൾ വാരിക്കൂട്ടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക