ബിരുദതല പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ദേശീയതലത്തില്‍ നടത്തുന്ന പൊതുപ്രവേശന പരീക്ഷയായ കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റിന് (സി.യു. ഇ. ടി.) അപേക്ഷ ക്ഷണിച്ചു. മെയ് ആറുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.അപേക്ഷാഫീസ്: ഓരോ സ്ലോട്ടിനും 650 രൂപയാണ് അപേക്ഷാഫീസ്. ഇ. ഡബ്ലൂ. എസ്., ഒ. ബി. സി. – 600 രൂപ, പട്ടിക/ ഭിന്നശേഷി / മൂന്നാം ജെന്‍ഡര്‍-550 രൂപ. വിദേശത്ത പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കന്നവര്‍ക്ക് 3000 രൂപ, ക്രെഡിറ്റി ഡെബിറ്റ് കാര്‍ഡ്/ നെറ്റ് ബാങ്കിങ്/ യു.പി.ഐ./ പേടിഎം വഴി ഫീസ് അടയ്ക്കാം. അവസാന തീയതി: സി. യു. ഇ. ടി. – യു. ജി. പ്രവേശന പരീക്ഷക്കുള്ള അപേക്ഷകള്‍ മേയ് ആറു വരെ https://cuet.samarth.ac.in/ വഴി നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cuet.samarth.ac.in
ഇന്ത്യയിലെ 62 സര്‍വ്വകലാശാലകള്‍ കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് വഴിയാണ് ഈ വര്‍ഷം ബിരുദ കോഴ്സുകളില്‍ പ്രവേശനം നല്‍കുക. ഇതില്‍ 44 കേന്ദ്ര സര്‍വകലാശാലകളും 18 മറ്റ് സര്‍വകലാശാലകളും ഉള്‍പ്പെടുന്നു. സര്‍വകലാശാലകളുടെ എണ്ണം ഇനിയും വര്‍ദ്ധിച്ചേക്കാം.
കേന്ദ്ര സര്‍വകലാശാലകള്‍: അലിഗഢ് മുസ്ലിം, അസം, ബാബാ സാഹബ് ഭീം റാവു അംബേദ്കര്‍, ബനാറസ് ഹിന്ദു, ആന്ധ്രപ്രദേശ്, സൗത്ത് ബിഹാര്‍, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍പ്രദേശ്, ജമ്മു, ജാര്‍ഖണ്ഡ്, കര്‍ണാടക, കശ്മീര്‍, കേരള, ഒഡിഷ, പഞ്ചാബ്, രാജസ്ഥാന്, തമിഴ്നാട്, ഡോ. ഹരിസിങ് ഗൗര്‍, ഗുരു ഗാസിദാസ്, ഹേമവതി നന്ദന് ബഹുഗുണ ഗര്‍വാള്‍, ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍, ജാമിയ മില്ലിയ ഇസ്ലാമിയ, ജവാഹര്‍ ലാല്‍ നെഹ്റു, മഹാത്മാഗാന്ധി അന്തര്‍ രാഷ്ട്രീയ ഹിന്ദി, മണിപ്പുര്‍, മൗലാനാ ആസാദ് നാഷണല്‍ ഉര്‍ദു, മിസോറം, നാഗാലാന്‍ഡ്, നോര്‍ത്ത് ഈസ്റ്റേണ്‍ ഹില്‍, പോണ്ടിച്ചേരി, രാജീവ് ഗാന്ധി, സിക്കിം, തേപ്പൂര്, ദി ഇംഗ്ലീഷ് & ഫോറിന് ലാംഗ്വേജസ്, ത്രിപുര, അലഹാബാദ്, ഡല്‍ഹി, ഹൈദരാബാദ്, വിശ്വഭാരതി, സെന്‍ട്രല്‍ സാന്‍സ്ക്രിറ്റ്, മഹാത്മാഗാന്ധി സെന്‍ട്രല്‍, നാഷണല്‍ സാന്‍സ്ക്രിറ്റ്, ശ്രീ ലാല്‍ ബഹാദൂര്‍ ശാസ്ത്രി നാഷണല്‍ സാന്‍സ്ക്രിറ്റ്.
മറ്റ് സര്‍വകലാശാലകള്‍: അവിനാശലിംഗം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹോം സയന്‍സ് & ഹയര്‍ എജ്യൂക്കേഷന്‍ ഫോര്‍ വിമന്‍, ബി.എം. എല്‍, മന്ജല് യൂണിവേഴ്സിറ്റി, ഡോ.എ.പി.ജെ. അബ്ദുള്‍ കലാം ടെക്നിക്കല്‍ യൂണിവേഴ്സിറ്റി, ഡോ.ബി.ആര്. അംബേദ്കര്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സ് യൂണിവേഴ്സിറ്റി, ഡോ.ബി.ആര്. അംബേദ്കര്‍ യൂണിവേഴ്സിറ്റി (ഡല്‍ഹി), ഐ.ഐ.എം.ടി യുണിവേഴ്സി റ്റി, ജഗന്നാഥ് യൂണിവേഴ്സിറ്റി (ജയ്പൂര്‍), ജയ്പീ യൂണിവേഴ്സിറ്റി ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, മദന്‍ മോഹന്‍ മാളവ്യ യുണിവേഴ്സിറ്റി ഓഫ് ടെക്നോളജി, നാഷണല്‍ റെയില്‍ & ട്രാന്പോര്ട്ടേഷന് ഇന്‍സ്റ്റിറ്റ്യൂട്ട്, ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (ടിസ്), തിര്ത്ഥാങ്കിര് മഹാവീര്‍ യൂണിവേഴ്സിറ്റി, ദി ഗാന്ധിഗ്രാം റൂറല്‍ യൂണിവേഴ്സി റ്റി. ദേവി അഹല്യ വിശ്വവിദ്യാലയ, ഗല്ഗോത്തിയോസ് യൂണിവേഴ്സിറ്റി, ഗുരുകുല കംഗ്രി, ജഗന്നാഥ് യൂണിവേഴ്സിറ്റി (ഹരിയാന), മേവാര്‍ യൂണിവേഴ്സിറ്റി.
ഓരോ സര്‍വകലാശാലയിലുമുള്ള കോഴ്സുകളുടെ പട്ടിക, പ്രവേശന യോഗ്യത, സി. യു. ഇ. ടിയില്‍ അഭിമുഖീകരിക്കേണ്ട വിഷയങ്ങള്‍, മറ്റ് വ്യവസ്ഥകള്‍ തുടങ്ങിയ വിവരങ്ങള്‍ അതാത് സര്‍വകലാശാലയുടെ വെബ്സൈറ്റിലെ പ്രോസ്പെക്ടസ് പരിശോധിച്ച് മനസ്സിലാക്കണം. സര്‍വകലാശാലാ വെബ്സൈറ്റ് https://cute.samarth.ac.in ല്‍ – “യൂണിവേഴ്സിറ്റീസ്’ എന്ന ലിങ്ക് വഴി ഇത് ലഭിക്കും. വ്യവസ്ഥകള്‍ മനസ്സിലാക്കിവേണം സി.യു.ഇ.ടി.-യു.ജി. പരീക്ഷയ്ക്ക് അപേക്ഷ നല്കുവാന്.
പരീക്ഷ: ചോദ്യങ്ങള്‍, മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ ലഭിക്കും. സി.യു.ഇ.ടി. യു.ജിയ്ക്ക് അപേക്ഷിക്കാന്‍ പ്രായപരിധിയൊന്നും വിജ്ഞാപനത്തില്‍ വ്യവസ്ഥ ചെയ്തിട്ടില്ല. എന്നാല്‍ പ്രവേശനം തേടുന്ന സര്‍വകലാശാലയ്ക്ക് പ്രായം സംബന്ധിച്ച വ്യവസ്ഥയുണ്ടെങ്കില്‍ അപേക്ഷാര്‍ഥി അത് അംഗീകരിക്കണം. പ്ലസ്ടു തല പരീക്ഷ ജയിച്ചവര്‍ക്കും 2022-ല്‍ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.
കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍: ആലപ്പുഴ, ചെങ്ങന്നൂര്‍, അങ്കമാലി, എറണാകുളം, മൂവാറ്റുപുഴ, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, പയ്യന്നൂര്‍, തിരുവനന്തപുരം, തൃശ്ശൂര്‍, വയനാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക