വീണ്ടും വൈറസ് വകഭേദങ്ങളെത്തുകയാണ്. ഏറ്റവും പുതുതായി എക്സ്-ഇ വകഭേദം. ഇനിയും വകഭേദങ്ങള്‍ വരുമെന്ന് തന്നെയാണ് ലോകാരോഗ്യ സംഘടനയില്‍ നിന്ന് അടക്കമുള്ള വിദഗ്ധര്‍ വ്യക്തമാക്കുന്നത്.
ഇനിയും പുതിയ വൈറസുകളെത്തി, അവ വലിയ രീതിയില്‍ രോഗവ്യാപനം നടത്തിയാല്‍ തീര്‍ച്ചയായും രാജ്യത്ത് നാലാം തരംഗമുണ്ടാകാം.
നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് കയറി അപകടം, കോഴിക്കോട്ട് അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം
എപ്പോള്‍ വേണമെങ്കിലും ഇത്തരത്തില്‍ നാലാം തരംഗത്തിലേക്ക് നാം കടന്നേക്കാമെന്നാണ് വിലയിരുത്തല്‍. എന്നാലിത് വരേക്കും നാലാം തരംഗത്തിന്റെ സൂചനകളൊന്നും ലഭ്യമായിട്ടില്ല.
അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്നത് അത്തരം ആശങ്കകള്‍ക്ക് ഇടയാക്കുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക