അടുത്തമാസം കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിര്‍ രാജസ്ഥാനിലെ ഉദയ്പൂരില്‍ നടക്കും. കോണ്‍ഗ്രസിന്റെ ഭാവി രാഷ്ട്രീയ പരിപാടികളെ കുറിച്ചും സംഘടനാ പ്രശ്നങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യാനായി അധ്യക്ഷ സോണിയഗാന്ധിയുടെ നേതൃത്വത്തിലാണ് ചിന്തന്‍ ശിബിര്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
മെയ് 13,14,15 എന്നിങ്ങനെ മൂന്ന് ദിവസങ്ങളിലായാണ് പരിപാടി. ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗത്തിലാണ് തീരുമാനം.
ഉദയ്പൂരില്‍ ചേരുന്ന ചിന്തന്‍ ശിബിറിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. പരിപാടിയില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ ക്രോഡീകരിക്കാനായി വിവിധ സമിതികള്‍ക്ക് രൂപം നല്കി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, പാര്‍ട്ടി ദേശീയ ഭാരവാഹികള്‍, സംസ്ഥാന അധ്യക്ഷന്മാര്, നിയമസഭാ കക്ഷി നേതാക്കള്‍ എന്നിങ്ങനെ നിരവധി നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക