മുതിർന്ന കോൺഗ്രസ് നേതാവും മുൻ മഹാരാഷ്ട്ര ഗവർണറുമായ കെ.ശങ്കരനാരായണൻ അന്തരിച്ചു. പാലക്കാടുള്ള അദ്ദേഹത്തിന്റെ വസതിയിൽ വച്ചായിരുന്നു അന്ത്യം. 89 വയസായിരുന്നു. മഹാരാഷ്ട്രയ്ക്കു പുറമെ അഞ്ച് സംസ്ഥാനങ്ങളിൽ കൂടി ഗവർണറായിരുന്ന ഏക മലയാളി ആയിരുന്നു അദ്ദേഹം.
പാലക്കാട് ജില്ലയിലെ ഷൊർണൂരിലാണ് അദ്ദേഹം ജനിച്ചത്. എ.കെ.ആന്റണി, കെ.കരുണാകരൻ മന്ത്രിസഭകളിൽ അംഗമായിരുന്നു. പട്ടാമ്പി നിയോജകമണ്ഡലം സെക്രട്ടറിയും തുടർന്ന് പാലക്കാട് ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ അദ്ദേഹം 1964–ൽ പാലക്കാട് ഡിസിസി പ്രസിഡന്റുമായിരുന്നു.
മഹാരാഷ്ട്ര, നാഗാലാൻഡ്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ഗവർണറായി. അരുണാചൽ പ്രദേശ്, അസം, ഗോവ എന്നിവിടങ്ങളുടെ അധികച്ചുമതലയും വഹിച്ചു. പരേതയായ രാധയാണ് ഭാര്യ. മകൾ അനുപമ. മരുമകൻ: അജിത് ഭാസ്കർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക