ടൂറിസ്റ്റ് വിസ ഇന്ത്യ താത്കാലികമായി റദ്ദാക്കി. ചൈനീസ് പൗരന്മാർക്കായി ഇന്ത്യ അനുവദിച്ചിരുന്ന ടൂറിസ്റ്റ് വിസയാണ് താത്കാലികമായി റദ്ദാക്കിയത്. ഏതാണ്ട് 22,000 ഇന്ത്യൻ വിദ്യാർഥികളാണ് ചൈനീസ് യൂണിവേഴ്സിറ്റികളിൽ പഠിക്കുന്നത്. കോവിഡ് സാഹചര്യം രൂക്ഷമായപ്പോൾ 2020ൽ തന്നെ ഇവരിൽ മിക്കവരും ഇന്ത്യയിലേക്ക് തിരികെ എത്തുകയും ചെയ്തിരുന്നു.
ടൂറിസ്റ്റ് വിസ താത്കാലികമായി റദ്ദാക്കുന്ന വിവരം എയർ ലൈൻ സംഘടനയായ ഇന്റർനാഷണൽ എയർ ട്രാർസ്പോർട്ട് അസോസിയേഷനാണ് അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള സർക്കുലറും പുറപ്പെടുവിച്ചു കഴിഞ്ഞിട്ടുണ്ട്. ഇനി മുതൽ ചൈനീസ് പൗരന്മാർക്ക് ഇന്ത്യ അനുവദിച്ച ടൂറിസ്റ്റ് വിസകൾ ഉണ്ടാകില്ലെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക