അപൂർവ്വമായൊരു മോഹൻലാലിന്റെയും പ്രേം നസീറിന്റെയും വീഡിയോ പങ്കുവച്ചിരിക്കുകയാണ് എംജി ശ്രീകുമാർ.
വർഷങ്ങൾക്ക് മുമ്പ് വിദേശത്ത് നടന്ന സ്റ്റേജ് ഷോയുടെ വീഡിയോയാണ് എംജി പോസ്റ്റ് ചെയ്തത്. പരിപാടിയിൽ പാട്ട് പാടാനായി മോഹൻലാലിനെ നസീറാണ് വേദിയിലേക്ക് ക്ഷണിച്ചത്.
‘പാട്ട് പാടാൻ കഴിവുള്ള സൂപ്പർ സ്റ്റാർ’ എന്ന് അഭിസംബോധന ചെയ്തു കൊണ്ടായിരുന്നു നസീർ മോഹൻലാലിനെ വേദിയിലേയ്ക്ക് ക്ഷണിച്ചത്.
’നീയറിഞ്ഞോ മേലെ മാനത്ത്’ എന്ന പാട്ടാണ് മോഹൻലാലും ശ്രീകുമാറും ചേർന്ന് വേദിയിൽ പാടിയത്. സിനിമയിൽ മോഹന്‍ലാലും മാള അരവിന്ദനും ചേർന്നായിരുന്നു ഈ ഗാനം ആലപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക