വിവാഹാഘോഷം പൂർത്തിയാക്കി കരിയറിന്റെ തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ് ആലിയ ഭട്ടും രൺബീർ കപൂറും. ഷൂട്ടിങ് സെറ്റിലേക്കുള്ള യാത്രകൾക്കിടെ ആലിയ പലപ്പോഴായി ക്യാമറക്കണ്ണുകളിൽ പതിഞ്ഞിരുന്നു.
കരൺ ജോഹർ സംവിധാനം ചെയ്യുന്ന സിനിമയിലാണ് നിലവിൽ അഭിനയിക്കുന്നത്. ഇതിന്റെ ഷൂട്ടിങ് സെറ്റിലേക്കുള്ള യാത്രയ്ക്കിടെ ആണ് താരം അവസാനമായി പാപ്പരാസികള്‍ക്ക് മുമ്പിൽ ആലിയ എത്തിയത്.
കൂൾ കാഷ്വൽ ലുക്കിലാണ് ആലിയ തിളങ്ങിയത്. ഷർട്ടും ഡെനീം ഷോർട്ട്സുമായിരുന്നു വേഷം. ലക്ഷ്വറി ഫാഷൻ ബ്രാൻഡ് ബലൻസിയാഗയിൽ നിന്നുള്ള ഓവർ സൈസ്ഡ് ഷർട്ട് ആണിത്. വെള്ള ഷർട്ടിൽ ബ്രാൻഡിന്റെ ലോഗോ പ്രിന്റ് ചെയ്താണ് ഷർട്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. 1750 ഡോളറാണ് ഈ ഷർട്ടിന്റെ വില. ഇന്ത്യൻ രൂപയിൽ ഏകദേശം 1.3 ലക്ഷം രൂപ.
ഏതാനും ബട്ടനുകൾ തുറന്നിട്ടാണ് താരം ഷർട്ട് സ്റ്റൈൽ ചെയ്തത്. കറുപ്പ് നിറത്തിലുള്ള ഷോർട്സ് ഡിസ്ട്രസ്സ്ഡ് മോഡലിലുള്ളതാണ്. കമ്മലും സൺഗ്ലാസുമായിരുന്നു ആക്സസറീസ്. വലിയൊരു ഹാന്റ് ബാഗ്
ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക