ലോകത്തിലെ ഏറ്റവും പ്രായമുള്ള വ്യക്തിയായിരുന്ന ജാപ്പനീസ് വയോധിക 119-ാം വയസില്‍ അന്തരിച്ചു. കെയ്ന്‍ തനാക്ക എന്ന ലോക മുത്തശ്ശിയാണ് വിടവാങ്ങിയത്. കഴിഞ്ഞ 19-നായിരുന്നു അന്ത്യം. പ്രായാധിക്യമുണ്ടെങ്കിലും മെച്ചപ്പെട്ട ആരോഗ്യസ്ഥിതിയിലായിരുന്ന തനാക്ക നഴ്സിങ് ഹോമിലാണു കഴിഞ്ഞിരുന്നത്.
2019-ലാണ് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായമുള്ളയാളായി ഗിന്നസ് വേള്‍ഡ് റെക്കോഡ്സ് തനാക്കയെ അംഗീകരിച്ചത്. ജപ്പാനിലെ തെക്കുപടിഞ്ഞാറന്‍ ഫുകുവോക മേഖലയില്‍ 1903 ജനുവരി രണ്ടിനാണ് കെയ്ന്‍ തനാക്ക ജനിച്ചത്.
കേക്ക് വില്‍പ്പന സ്ഥാപനം ഉള്‍പ്പെടെ ഒരുപിടി വ്യാപാരസംരംഭങ്ങളിലൂടെയായിരുന്നു യുവതിയായിരുന്ന തനാക്ക ജീവിതം കരുപ്പിടിപ്പിച്ചത്. 100 വര്‍ഷം മുമ്പ്, 1922-ല്‍ ഹിദിയോ താനാക്കയെ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ നാലു മക്കളുണ്ട്. കൂടാതെ മറ്റൊരു കുഞ്ഞിനെ ദത്തെടുക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക