ചെന്നൈ: 2013 മുതൽ 2015 വരെയുള്ള പ്രതിഫലത്തിന് 1.87 കോടി രൂപ നികുതി ഒടുക്കിയില്ല. സംഗീത സംവിധായകന് ഇളയരാജയ്ക്ക് കേന്ദ്ര ചരക്ക് സേവന നികുതി വകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസ്.
സംഗീത സംവിധാനത്തിന് കിട്ടിയ പ്രതിഫലത്തിന് സേവന നികുതി അടച്ചില്ലെന്നും ഇതിനുള്ള വിശദീകരണം നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു.
2013 മുതൽ 2015 വരെയുള്ള പ്രതിഫലത്തിന് 1.87 കോടി രൂപ നികുതി ഒടുക്കിയിട്ടില്ല എന്ന് കണ്ടെത്തിയതിന് തുടര്‍ന്നാണ് ചരക്ക് സേവന നികുതി വകുപ്പ് 78-കാരനായ ഇളയരാജയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക