നമ്മുടെ ജീവിതത്തിൽ ഒരു പ്രശ്നം ഉണ്ടാകുമ്പോൾ അച്ഛനെയോ അമ്മയെയോ കുഞ്ഞുങ്ങളെയോ പങ്കാളിയെയോ ഒന്നു കെട്ടിപ്പിടിക്കാനായാൽ അത് വലിയ ആശ്വാസമായിരിക്കും നമുക്ക് നൽകുന്നത്. മനുഷ്യസ്പർശനങ്ങളിൽ ഏറ്റവും ഉദാത്തമാണ് ആലിംഗനം എന്നാണ് പറയപ്പെടുന്നത്. ആലിംഗനത്തിൽ ഏർപ്പെടുന്ന രണ്ട് പേർക്കും മാനസികമായ ഉണർവ്വ് ഉണ്ടാകുമെന്ന് ആരോഗ്യവിദഗ്ധർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ആലിംഗനം ചെയ്യുമ്പോഴുണ്ടായ ചില ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിയാം:
1. മാനസികമായ ഉണർവ്വ് അനുഭവപ്പെടുന്നു:- പ്രിയപ്പെട്ട ഒരാളെ കെട്ടിപ്പിടിക്കുമ്പോൾ നമുക്ക് പെട്ടന്ന് വളരെ അധികം സന്തോളം തോന്നാറില്ലേ. ഇത് എന്തുകൊണ്ടാണെന്ന് അറിയാമോ. ഒരാളെ ആലിംഗനം ചെയ്യുമ്പോൾ ചില ഹോർമോണുകൾ വർദ്ധിക്കുന്നുണ്ട്. സന്തോഷം ഉണർത്തുന്ന ഡോപാമൈൻ, ലൗ ഹോർമോൺ എന്നറിയപ്പെടുന്ന സെറോടോണിൻ എന്നിവയുടെ അളവ് ഉയരുന്നു. സന്തോഷം ഉയരുന്നത് വഴി മാനസികാവസ്ഥയും മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു.
2. ഹൃദയത്തിന് വളരെ നല്ലതാണ്:- രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ആലിംഗനത്തിന് കഴിയുന്നു. ഇത് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഹൈപ്പർടെൻഷൻ പലപ്പോഴും ഹൃദയത്തെ ദോഷമായി ബാധിക്കുന്നുണ്ട്. എന്നാൽ ഇതിനെയെല്ലാം നിയന്ത്രിക്കാൻ ഒരു ആലിംഗനത്തിന് കഴിയും. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ ഹൃദയത്തിന്റെ ആരോഗ്യത്തിനും വലിയ പങ്കുണ്ട്.
3. പ്രതിരോധശേഷി വർദ്ധിപ്പിക്കും:- സമ്മർദ്ദത്തെ മറികടക്കാൻ ആലിംഗനത്തിലൂടെ സാധിക്കുമെന്ന് വിവിധ ജേണലുകളിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. പ്രതിരോധ ശേഷിയെ വർദ്ധിപ്പിക്കാനും സാധിക്കും.
4. സമ്മർദ്ദത്തെ തടയുന്നു: വളരെയധികം സമ്മർദ്ദത്തിലിരിക്കുമ്പോൾ പ്രിയപ്പെട്ട ഒരാൾ നമ്മളെ കെട്ടിപ്പിടിച്ചാൽ വളരെ അധികം ആശ്വാസം തോന്നാറില്ലേ. അസ്വസ്ഥതപ്പെടുത്തുന്ന കാര്യങ്ങളെ ഒഴിവാക്കി മനസിന് ശാന്തത കൈവരിക്കാൻ സാധിക്കുന്നു. ഹാപ്പി ഹോർമോണുകൾ വർദ്ധിക്കുന്നതിനാലാണിത്.
5. വേദന ശമിപ്പിക്കുന്നു:- ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കാൻ ആലിംഗനത്തിലൂടെ സാധിക്കും. മാത്രമല്ല മാനസിക അസ്വസ്ഥതകൾ കുറയുന്നു. വേദന അനുഭവപ്പെടുമ്പോൾ ആലിംഗനം ചെയ്താൽ പേശികളിലെ പിരിമുറുക്കം കുറയുകയും അതുവഴി ശരീരം വിശ്രമിക്കുകയും വേദന കുറയുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക