കൊച്ചി: ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ ആഗോള നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി, ടിവിഎസ് റേസിങിന്റെ ടൈറ്റില്‍ പങ്കാളിയായി പ്രമുഖ ആഗോള ലൂബ്രിക്കന്റ് നിര്‍മാണ-വിപണന കമ്പനിയായ പെട്രോണസുമായി പങ്കാളിത്ത കരാറില്‍ ഏര്‍പ്പെട്ടു.
പെട്രോണസ് ടിവിഎസ് റേസിങ് ടീം എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട ടീമിന് ഈ സീസണില്‍ പെട്രോണസ് അതിന്റെ ഏറ്റവും ഉയര്‍ന്ന പ്രകടനം നല്കുന്ന എഞ്ചിന് ഓയില്‍ ആയ പെട്രോണസ് സ്പ്രിന്റ ലഭ്യമാക്കും എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
മെഴ്സിഡസ് ബെന്‍സ് 2022 മെയ് 10-ന് രാജ്യത്ത് പുതിയ C-ക്ലാസ് അവതരിപ്പിക്കാൻ ഒരുങ്ങുന്നു
ഇന്ത്യന്‍ നാഷണല്‍ മോട്ടോര്‍സൈക്കിള്‍ റേസിങ് ചാമ്പ്യന്‍ഷിപ്പ് (ഐഎന്എംആര്സി), ഇന്ത്യന്‍ നാഷണല്‍ സൂപ്പര്‍ക്രോസ് ചാമ്പ്യന്‍ഷിപ്പ് (ഐഎന്‍എസി), ഇന്ത്യന്‍ നാഷണല്‍ റാലി ചാമ്പ്യന്‍ഷിപ്പ് (ഐഎന്‍ആര്‍സി) ഉള്‍പ്പെടെ പ്രാദേശിക റോഡ് റേസിങ്, സൂപ്പര്‍ക്രോസ്, റാലി ഫോര്‍മാറ്റുകളില്‍ പെട്രോണസ് ടിവിഎസ് റേസിങ് ടീം പങ്കെടുക്കും.
പങ്കാളിത്തത്തിന്റെ ഭാഗമായി ടിവിഎസ് മോട്ടോര്‍ കമ്പനിയും പെട്രോണസ് ലൂബ്രിക്കന്റ്സ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്ന് ‘പെട്രോണസ് ടിവിഎസ് ട്രൂ4 റേസ്പ്രോ’ എന്ന പേരില്‍ പുതിയ കോബ്രാന്‍ഡഡ് ഓയില്‍ ഇന്ത്യയില്‍ അവതരിപ്പിക്കും.
2022 മെയ് മുതല്‍ ഇത് ഉപഭോക്താക്കളിലേക്ക് എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക