മുംബൈ: ഐപിഎല്ലില്‍ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് പഞ്ചാബ് കിംഗ്സ് ഓപ്പണർ ശിഖർ ധവാൻ . ഐപിഎല്ലിൽ ആറായിരം റൺസ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടം ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തില്‍ ധവാൻ സ്വന്തമാക്കി. ഇരുന്നൂറാം മത്സരത്തിലാണ് ധവാന്റെ നേട്ടം.
6402 റൺസെടുത്ത വിരാട് കോലിയാണ് റൺവേട്ടക്കാരിൽ ഒന്നാമൻ. 5764 റൺസുമായി മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മയാണ് മൂന്നാം സ്ഥാനത്ത്.
5668 റൺസുള്ള ഡേവിഡ് വാർണറാണ് റൺവേട്ടക്കാരിൽ മുന്നിലുള്ള വിദേശ താരം. മറ്റൊരു നേട്ടം കൂടി മത്സരത്തില്‍ ധവാന് പേരിലാക്കി.
ട്വന്റി 20യിൽ 9000 റൺസ് ക്ലബ്ബിൽ കോലിക്കും രോഹിത്തിനും ശേഷം ഇടംപിടിക്കാനും ധവാനായി. ഐപിഎല്ലില്‍ ഏറ്റവും കൂടുതൽ ബൗണ്ടറി നേടിയ ബാറ്റര്‍ ധവാനാണ്. 675 ബൗണ്ടറികള്‍.
52 അര്‍ധസെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണറിന് ശേഷം രണ്ടാം സ്ഥാനത്ത് ധവാന് നില്ക്കുന്നു. 45 ഫിഫ്റ്റികളാണ് ധവാന്റെ പേരിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക