തൃശൂര്‍: പാവറട്ടി പാലുവായില്‍ തനിച്ചുതാമസിക്കുന്ന ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി.
പാലുവായ് മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം കരുമത്തില്‍ രാധാകൃഷ്ണന് 65 ആണ് മരിച്ചത്.
മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ആയിരുന്നു. ഇലക്ട്രീഷ്യനാണ് മരിച്ച രാധാകൃഷ്ണന്.
നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ ഹാളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ചെരിഞ്ഞു കിടക്കുന്ന നിലയിലായിരുന്നു.
ചാവക്കാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക