മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍ നാഥ് നിയമസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ചു. രാജി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി സ്വീകരിച്ചു.
ഡോ ഗോബിന്ദ് സിംഗായിരിക്കും പുതിയ പ്രതിപക്ഷ നേതാവ്. നെഹ്റു കുടുംബത്തിന്റെ വിശ്വസ്തനായ കമല്‍നാഥിന് ദേശീയ തലത്തില്‍ കൂടുതല്‍ ചുമതലകള്‍ നല്കാന് സോണിയാ ഗാന്ധി ആഗ്രഹിക്കുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അടുത്ത വര്‍ഷം അവസാനമാണ് മധ്യപ്രദേശ് നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക