യുപി: പശുവുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട യുവാവ് അറസ്റ്റിൽ. ഉത്തർ പ്രദേശിലാണ് സംഭവം. ഇക്കഴിഞ്ഞ 23നാണ് സംഭവം നടന്നത്.
ഇയാൾ പശുവിനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിക്കുന്നത് ജിതേന്ദ്ര യാദവ് എന്നയാൾ കണ്ടതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.
യുവാവ് പശുവിനെ പീഡിപ്പിക്കുന്നതിൻറെ ദൃശ്യം സിസിടിവിയിൽ കണ്ടെത്തിയതായി പശുവിൻറെ ഉടമയായ പരാതിക്കാരൻ വ്യക്തമാക്കി. പിന്നീട് പൊലീസിൽ പരാതി നൽകിയ ഉടമ സിസിടിവി ദൃശ്യങ്ങൾ തെളിവിനായി നൽകുകയും ചെയ്തു.
വാർത്ത പുറം ലോകം അറിഞ്ഞതോടെ പ്രതി ഒളിവിൽ പോയിരുന്നു. അതിനിടെ സംഭവത്തിൽ രോഷാകുലരായ നാട്ടുകാർ ഇയാൾക്കായി തിരച്ചിൽ നടത്തി.
പിന്നീട് ഇയാളെ ലഖ്നൗവിന് സമീപമുള്ള സരോജിനി നഗറിലുള്ള ഡറോഗ ഖേരയിൽ വച്ച് നാട്ടുകാർ പിടികൂടി പൊലീസിൽ എൽപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക