റിയാദ്: ഏപ്രില്‍ 30 (റമദാന് 29) ശനിയാഴ്ച ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രീം കോടതി ജനങ്ങളോട് ആവശ്യപ്പെട്ടു. ഉമ്മുല്‍ ഖുറാ കലണ്ടര്‍ അനുസരിച്ച് റമദാന് 29 ശനിയാഴ്ച വൈകിട്ട് മാസപ്പിറവി നിരീക്ഷിക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്.
നഗ്നനേത്രങ്ങള്‍ കൊണ്ടോ ടെലിസ്കോപ്പുകള് ഉപയോഗിച്ചോ മാസപ്പിറവി കാണുന്നവര്‍ ഏറ്റവും അടുത്തുള്ള കോടതിയില്‍ നേരിട്ടോ ഫോണിലൂടെയോ വിവരം അറിയിച്ച് സാക്ഷ്യം രേഖപ്പെടുത്തണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക