പാറശാല∙ കോഴിയെ ജീവനോടെ തൊലിയുരിച്ചു കഷണങ്ങളാക്കിയ സംഭവത്തിൽ കോഴിക്കട ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലങ്കോട് കണ്ണനാകത്ത് പ്രവർത്തിക്കുന്ന കടയിലെ അറവുകാരൻ അയിര
കുഴിവിളാകം പുത്തൻവീട്ടിൽ മനു (36) ആണ് അറസ്റ്റിലായത്.
ക്രൂരതയുടെ ദൃശ്യം കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണു പൊലീസ് നടപടി. ഇറച്ചി വാങ്ങാൻ എത്തിയ യുവാവാണു രംഗം മൊബൈൽ ഫോണിൽ പകർത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക