ന്യൂഡൽഹി:രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്ന താപനില രേഖപ്പെടുത്തി. രാജ്യതലസ്ഥാനമായ ഡൽഹിയിൽ ആണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്.
45 ഡിഗ്രിയിൽ കൂടുതലാണ് താപനില.അഞ്ചു സംസ്ഥാനങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.ഡൽഹി, രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ്, ഒഡീഷ എന്നിവയാണ് അഞ്ചു സംസ്ഥാങ്ങൾ.
വരുംദിവസങ്ങളിൽ താപനില ഇനിയും ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. അടുത്ത മൂന്ന് ദിവസങ്ങൾ ഡൽഹിയിൽ 2 ഡിഗ്രി ചൂട് വരെ വർധിക്കാൻ സാധ്യതയുണ്ട്.43 ഡിഗ്രി മുതൽ ആരംഭിക്കുന്ന താപനില അടുത്ത ആഴ്ചകളിൽ നിലനിൽക്കും.
കേരളത്തിലും ഇതിനോടകം തന്നെ എട്ടു ജില്ലകളില്‍ താപനില 35 ഡിഗ്രി സെല്‍ഷ്യസിന് മുകളിൽ ഉയര്‍ന്നു.ഉഷ്ണക്കാറ്റുകൂടിയതാണ് ജനജീവിതം ദുസ്സഹമാകുവാൻ കാരണമായത്.
തുടർന്നുള്ള ദിവസങ്ങളിൽ താപനില 2 ഡിഗ്രിവരെ ഉയരുമെന്നാണ് മുന്നറിയിപ്പ്.ഉഷ്ണതരംഗത്തിനെതിരെ കേരളത്തിലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
ഡൽഹിയിൽ നാലു ദിവസം കൂടി ഉഷ്ണതരംഗം തുടരുമെന്നാണ് മുന്നറിയിപ്പ്.പകൽ സമയത്ത് ആളുകൾ പുറത്തിറങ്ങുന്നതും ജോലി ചെയ്യുന്നതുംസർക്കാർ വിലക്കി.
മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നൽകി.മേയ് മാസാവസാനം വരെ ഉഷ്ണതരംഗം തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ ഏജൻസിയായ സ്കൈമെന്റിന്റെ റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക