മലയാളി പ്രേക്ഷകർ ഒരുപോലെ കാത്തിരിക്കുന്ന സേതുരാമയ്യരുടെ അഞ്ചാം വരവിനു ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്.
ലോക സിനിമ ചരിത്രത്തില്‍ ആദ്യമായി ഒരേ നായകന്, ഒരേ തിരക്കഥാകൃത്ത്, ഒരേ സംവിധായകന് എന്ന അപൂര്‍വ്വ നേട്ടം കൂടി സിബിഐയുടെ അഞ്ചാം പതിപ്പോടെ സ്വന്തമാക്കുകയാണ്. വലിയ സ്വീകാര്യതയാണ് ചിത്രത്തിന്റെ തുടക്കം മുതലേ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സേതുരാമയ്യരെയും ചാക്കോയേയും മുന്നിൽ എത്തിച്ചുകൊണ്ട് മിൽമ ചെയ്ത ഒരു പരസ്യമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
മില്‍മയുടെ വ്യാജനെ കണ്ടെത്തിക്കൊണ്ട് സേതുരാമയ്യരും ചാക്കോയും നടത്തുന്ന സംഭാഷണമാണ് വീഡിയോ. ഒരു കാര്‍ട്ടൂണ്‍ രൂപത്തിലാണ് വീഡിയോ ചെയ്തിരിക്കുന്നത്. മില്‍മയുടെ പുതിയ ആശയത്തിന് സോഷ്യല്‍ മീഡിയ അഭിനന്ദനവും അറിയിക്കുന്നുണ്ട്. 1988ല്‍ പുറത്തിറങ്ങിയ ‘ഒരു സിബിഐ ഡയറികുറിപ്പ്’ എന്ന ചിത്രത്തില്‍ നിന്ന് ‘ഒരു മില്‍മ ഡയറി കുറിപ്പ്’ എന്നാണ് പരസ്യത്തിന്റെ പേര് തന്നെ.
‘ഒരു സിബിഐ ഡയറികുറിപ്പ്’, ‘ജാഗ്രത’, ‘സേതുരാമയ്യര്‍ സിബിഐ’, ‘നേരറിയാന്‍ സിബിഐ’ തുടങ്ങിയ സിനിമകളുടെ അഞ്ചാം ഭാഗമാണ് ‘സിബിഐ 5 ദി ബ്രെയിന്‍’. സേതുരാമയ്യര്‍ എന്ന സിബിഐ ഉദ്യോഗസ്ഥനും അദ്ദേഹം അന്വേഷിക്കുന്ന കേസുകളുമാണ് സിനിമകളുടെ പ്രമേയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക