മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി ടിക്കാറാം മീണക്കെതിരെ വക്കീല്‍ നോട്ടീസയച്ചു. മീണയുടെ പുസ്തകത്തിലെ മാനഹാനി ഉളവാക്കുന്ന പരാമര്‍ശത്തിനെതിരെയാണ് വക്കീല്‍ നോട്ടിസ്.
അടിസ്ഥാന രഹിതവും കള്ളവുമായ പരാമര്‍ശമാണ് മീണ നടത്തിയതെന്നും തന്നെ മനപൂര്‍വം തേജോവധം ചെയ്യാനാണ് ശ്രമമെന്നും പി ശശി പറഞ്ഞു.
പുസ്തകം പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും പിന്മാറണം.മാധ്യമങ്ങളിലൂടെ മാപ്പ് പറയണം.മാനഹാനിക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടു. അഡ്വ കെ വിശ്വന് മുഖാന്തിരമാണ് പി ശശി വക്കീല്‍ നോട്ടിസ് അയച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക