പിസി ജോർജിന് ജാമ്യം ലഭിക്കാൻ സർക്കാർ ഒത്തുകളിച്ചെന്ന ഗുരുതര ആരോപണവുമായി മുസ്ലിംലീഗ് നേതാവ് പികെ ഫിറോസ് രംഗത്ത്. പിസി ജോർജിന് ജാമ്യം നൽകുന്നതിനെതിരെ സർക്കാർ അഭിഭാഷകൻ പ്രതികരിക്കാത്തത് സംശയാസ്പദമാണെന്ന് പികെ ഫിറോസ് പറഞ്ഞു.
ജാമ്യ ഉപാധി പ്രതി ലംഘിച്ചിട്ടുണ്ടെന്നും സർക്കാർ ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കേന്ദ്രമന്ത്രി വി മുരളീധരന് ആര്‍എസ്എസ് ക്രിമിനലിനെപ്പോലെയാണ് പെരുമാറിയതെന്ന് ഇ പി ജയരാജന് കുറ്റപ്പെടുത്തി.
കേന്ദ്രമന്ത്രിയുടേത് അപക്വമായ പെരുമാറ്റമായിരുന്നു. നിലവാരമില്ലാത്ത ഇടപെടലാണുണ്ടായത്. കേന്ദ്രമന്ത്രി വി മുരളീധരനെ ബിജെപി നേതൃത്വം നിയന്ത്രിക്കണമെന്നും ഇ പി ജയരാജന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക