മേടം
മുമ്പ് ചെയ്ത പ്രവൃത്തിയുടെ നേട്ടങ്ങൾ ഇപ്പോൾ അനുഭവിക്കാൻ സാധിക്കും. നേരത്തെ കിട്ടേണ്ടിയിരുന്ന ചില ആനുകൂല്യങ്ങൾ ഇപ്പോൾ അനുവദിച്ചു കിട്ടും. സാമ്പത്തിക സ്ഥിതി മെച്ചമാകും. പുണ്യകർമ്മങ്ങൾ അനുഷ്ഠിക്കാനും തീർഥയാത്ര ചെയ്യാനും സാധ്യത ഉണ്ട്. മാസാരംഭത്തിൽ ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട് ഒപ്പം മന:ക്ലേശങ്ങളും വരാം.
ഇടവം
ചെയ്യുന്ന കാര്യങ്ങളെല്ലാം വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും. കലാരംഗത്ത് ചില അംഗീകാരങ്ങൾ ലഭിക്കും. വരുമാനത്തിൽ വർധനവുണ്ടാകും. സഹപ്രവർത്തകരിൽ നിന്ന് ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ ഇടയുണ്ട്. ഉദരസംബന്ധമായ അസുഖങ്ങൾ ഉണ്ടാകാൻ സാധ്യത കാണുന്നു. എതിരാളികളെ വശത്താക്കാൻ കഴിയും.
മിഥുനം
വിവാഹാദി മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. പഠനകാര്യങ്ങളിൽ പുരോഗതിയുണ്ടാകും. പൊതുവേ സന്തോഷകരമായ ഒരു മാസമായിരിക്കുമിത്. ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പല നേട്ടങ്ങളും കൈവരിക്കാൻ സാധിക്കും. കഴിഞ്ഞ മാസം വരെ അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. അധ്വാന ഭാരം വർധിക്കാനിടയുണ്ട്.
കർക്കടകം
അകന്നു കഴിയുന്നവർ തമ്മിൽ ഒന്നിക്കും. പൊതുവേ ഭാഗ്യമുള്ള സമയമായി അനുഭവപ്പെടും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും പുണ്യകർമ്മങ്ങളിൽ പങ്കെടുക്കാനും സാധ്യതയുണ്ട്.അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. യാത്രകൾ ഗുണകരമായി തീരും. അപേക്ഷിച്ചിടത്തേക്ക് സ്ഥലംമാറ്റം ലഭിക്കും. ആരോഗ്യം തൃപ്തികരമാണ്.
ചിങ്ങം
തൊഴിൽരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം. പങ്കാളികൾ തമ്മിൽ അഭിപ്രായഭിന്നത ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അപവാദം കേൾക്കാനിടയുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കുക. സാമ്പത്തിക നില ഭദ്രമാണ്. ഒറ്റക്കുള്ള രാത്രികാലയാത്രകൾ കഴിവതും ഒഴിവാക്കുക. പ്രാർഥനകൾ മുടങ്ങാതെ നടത്തുക.
കന്നി
മാസത്തിന്റെ ആരംഭം അത്ര ഗുണകരമല്ലെങ്കിലും പിന്നീട് കാര്യങ്ങൾ അനുകൂലമായി മാറുന്നതാണ്. പല വഴികളിലൂടെ പണംവന്നുചേരും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ അനുകൂലമായ കാലമാണ്. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കാനും സാധ്യതയുണ്ട്. പങ്കാളിയെ കൊണ്ട് പല നേട്ടങ്ങളും പ്രതീക്ഷിക്കാം. വീട് മോടി പിടിപ്പിക്കും.
മേടക്കൂറുകാർക്ക് കണ്ടകശനി തീർന്നു, ജോലിരംഗത്തും കുടുംബത്തിലും സ്വസ്ഥത വീണ്ടെടുക്കാൻ കഴിയും; മേടക്കൂറ് മുതൽ മീനക്കൂറ് വരെ ഓരോ കൂറുകാരുടെയും ഈയാഴ്ചത്തെ സമ്പൂർണ വാരഫലം
തുലാം
പുതിയ ജോലിയിൽ പ്രവേശിക്കാനോ നിലവിലുളളതിൽ പ്രൊമോഷൻ കിട്ടാനോസാധ്യതയുണ്ട്. ബിസിനസ്സിൽ പെട്ടെന്നുള്ള അഭിവൃദ്ധി ഉണ്ടാകാം. ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. ആദ്യവാരം അത്ര ഗുണകരമായിരിക്കില്ലെങ്കിലും പിന്നീട് അനുകൂലമായ ദിനങ്ങളായിരിക്കും. പുണ്യകർമ്മങ്ങൾ മുടങ്ങാതെ അനുഷ്ഠിക്കുക.
വൃശ്ചികം
പുതിയ ഉത്തരവാദിത്വങ്ങൾ ലഭിക്കാനിടയുണ്ട് .വീടുവിട്ട് കഴിയേണ്ടി വരാം. അടുത്ത ഒരു ബന്ധുവിനെ വിയോഗം മൂലം ദുഃഖിക്കാൻ ഇടയാകും സാമ്പത്തികനില മെച്ചപ്പെടും . അമ്മയുടെ ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ നൽകുക .വാഹനത്തിന് വേണ്ടി കൂടുതൽ പണച്ചെലവുകൾ വന്നുചേരും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കാനും ഇടയുണ്ട്.
ധനു
പല കാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ നടക്കുന്ന സമയമാണ്.തൊഴിൽരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം. കു ടുംബാംഗങ്ങളോടൊത്ത് പൂജാദി കർമ്മങ്ങളി ൽപങ്കെടുക്കും.എതിരാളികളെനിഷ്പ്രഭരാക്കാൻ കഴിയും. പരീക്ഷയിൽ ഉന്നത വിജയം നേടാൻ സാധിക്കും . സാമ്പത്തികസ്ഥിതി മെച്ചപ്പെടും.
മകരം
കമിതാക്കളുടെ വിവാഹം നിശ്ചയിക്കും. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക .മനക്ലേശം ഉണ്ടാവാൻ ഇടയുണ്ട്. വീടുനിർമാ ണം തൽക്കാലം നിർത്തി വെക്കാൻ ഇടവരും. തസ്കര ശല്യം ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കു ക.പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ അവസ രം ഉണ്ടാകും. സാമ്പത്തികനില ഭദ്രമാണ്. പല കാര്യങ്ങൾക്കും അലസത തോന്നും.
കുംഭം
വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ മികച്ച വിജയം നേടാൻ സാധിക്കും. ഉപരിപഠനത്തിനും അവസരം ലഭിക്കും. കോടതി കാര്യങ്ങളിൽ അനുകൂലമായി തീർപ്പുണ്ടാകും. ഉദരസംബന്ധമായ രോഗങ്ങൾ ഉണ്ടാവാനിടയുണ്ട്. ഔദ്യോഗിക യാത്രകൾ ആവശ്യമായി വരും. കുടുംബജീവിതം സന്തോഷകരമായിരിക്കും. സാഹിത്യ രംഗത്ത് ശോഭിക്കാൻ കഴിയും.
മീനം
ഭൂമിയിൽ നിന്നുള്ള വരുമാനം വർദ്ധിക്കും. പഠനത്തിൽ പുരോഗതി കൈവരിക്കും. പുതിയ വാഹനം വാങ്ങാൻ കഴിയും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനും ഇടയുണ്ട്. സർക്കാർ ജീവനക്കാർക്ക് അന്യനാട്ടിലേക്ക് സ്ഥലംമാറ്റം ലഭിക്കാം. പല കാര്യങ്ങളുടെയും ആരംഭത്തിൽ തടസ്സം നേരിടാൻ സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക