കൊച്ചി: ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം അടിത്തട്ടിലെ ആദ്യ ഗാനം മന്ത്രി സജി ചെറിയാൻ കൊച്ചിയിൽ പുറത്തിറക്കി.
പടിഞ്ഞാറൻ മൂലയിലെ എന്ന് തുടങ്ങുന്ന ഗാനമാണ് തൊഴിലാളി ദിനത്തിൽ ഔദ്യോഗികമായി പുറത്തിറക്കിയത്.
കടൽ ജീവിതത്തിന്റെയും കടൽ മനുഷ്യരുടെ അവകാശങ്ങളേയും പറയുന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറക്കാൻ തൊഴിലാളി ദിനം പോലെ ചേരുന്ന ദിവസമില്ലെന്ന് സംവിധായകൻ ജിജോ ആന്റണി പറയുന്നു.
നസ്സർ അഹമ്മദ് എഴുതിയ ഗാനം ജാസി ഗിഫ്റ്റാണ് പാടിയിരിക്കുന്നത്. കടലിൽ ആടിയുലയുന്ന ബോട്ടിന്റെ ഒറ്റ ഷോട്ടിലെടുത്ത വീഡിയോ ആണെന്ന പ്രത്യേകതയും പാട്ടിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക