തെലുങ്കിൽ തിരക്കേറിയ നടിയാണ് അനുപമ പരമേശ്വരൻ. മലയാളത്തിലൂടെയാണ് തുടക്കമെങ്കിലും അനുപമ തിളങ്ങിയത് തെലുങ്കിലാണ്. സാരിയിലുള്ള അനുപമയുടെ പുത്തൻ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അമ്മയുടെ സാരി അണിഞ്ഞുള്ള ചിത്രങ്ങളാണ് അനുപമ പോസ്റ്റ് ചെയ്തത്.
സാരിയിലുള്ള അനുപമയുടെ മനോഹര ചിത്രങ്ങൾ പകർത്തിയത് അച്ഛനാണ്. ‘ഹാപ്പി സണ്‍ഡേ’ എന്ന ക്യാപ്ഷനോടെയായാണ് അനുപമ പുതിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
‘റൗഡി ബോയ്സി’ന്റെ വിജയത്തിന് ശേഷം ‘കാർത്തികേയ 2’ എന്ന തെലുങ്ക് സിനിമയിലാണ് അനുപമ
അഭിനയിക്കുന്നത്. 2014-ൽ പുറത്തിറങ്ങിയ ‘കാർത്തികേയ’ എന്ന ചിത്രത്തിന്റെ തുടർച്ചയാണ് ഈ
സിനിമ. നിഖിൽ സിദ്ധാർത്ഥും അനുപമയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ
അവതരിപ്പിക്കുന്നത്. 18 പേജസ്, ബട്ടർഫ്ലൈ എന്നീ തെലുങ്കി സിനിമകളിലും താരം അഭിനയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക