പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യൂറോപ്പ് സന്ദർശനത്തിന് തുടക്കമായി. നാളെ കോപ്പൻഹേഗനിലെത്തുന്ന പ്രധാനമന്ത്രി മറ്റന്നാൾ പാരീസിലും എത്തും. റഷ്യ – യുക്രെയ്ൻ യൂദ്ധമായിരിക്കും മോദി പ്രധാന ചർച്ച വിഷയമാക്കുക.
പൊതുസ്ഥലങ്ങളിൽ വാക്സിൻ എടുക്കാത്തവർക്ക് നിയന്ത്രണം, നടപടി ശരിയല്ലെന്ന് സുപ്രീംകോടതി
ഇന്ന് ബർലിൻ എത്തുന്ന പ്രധാനമന്ത്രി ജർമ്മൻ ചാൻസലർ ഒലാഫ് സ്കോൾഡുമായി ചർച്ച നടത്തുവാൻ തീരുമാനിച്ചിരുന്നു. മൂന്ന് ദിവസത്തെ സന്ദർശനമാണ് മോദി നടത്തുന്നത്.
‘ഒടിയന്’ ബോളിവുഡിൽ എട്ട് ദിവസം കൊണ്ട് കണ്ടത് 62ലക്ഷം പേര്
ഇന്ന് മുതൽ തുടങ്ങുന്ന സന്ദർശനം നാല് വരെയാണ് നീളുക. നാലിന് മടക്കയാത്രയിൽ ഫ്രാൻസിൽ അധികാരം നിലനിർത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്. ജർമനിയിൽ വച്ച് ഇന്ത്യൻ സമൂഹത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. മാത്രമല്ല, തന്റെ സന്ദർശനത്തിൽ പ്രവാസി മലയാളികളെയും വ്യവസായ പ്രമുഖരെയും കാണുവാനും തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക