ഉർവ്വശി, ഐശ്വര്യ രാജേഷ്, പാർവ്വതി തിരുവോത്ത്, ലിജോമോൾ ജോസ്, രമ്യ നമ്പീശൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു.‘ഹെർ’ എന്നാണ് ചിത്രത്തിന്റെ പേര്. മെയ് ആദ്യവാരം സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ലിജിൻ ജോസ്(Lijin Jose ) ആണ് സംവിധാനം.
ജീവിതത്തിന്റെ വിവിധ തുറകളിലുള്ള അഞ്ച് സ്ത്രീകളുടെ കഥകൾ ഉൾക്കൊള്ളുന്നതാണ് ചിത്രം. അനീഷ് എം തോമസ് ആണ് നിർമാണം. അർച്ചന വാസുദേവിന്റേതാണ് തിരക്കഥ. പ്രതാപ് പോത്തൻ, ഗുരു സോമസുന്ദരം, രാജേഷ് മാധവൻ എന്നിവർ ആണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ സഹനിർമ്മാതാവായി ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’, ‘നീ കോ ഞാ ചാ’, ‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ?’ തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായ അനീഷ് എം തോമസിന്റെ ആദ്യത്തെ സ്വതന്ത്ര പ്രോജക്റ്റാണ് ‘ഹേർ’. ലിജിന്റെ മൂന്നാമത്തെ ചിത്രമായ ‘ചേര’യുടെ ചിത്രീകരണം പൂർത്തിയായി വരുന്നു. ചിത്രത്തിന്റെ രചയിതാവ് അർച്ചന വാസുദേവ് ഇന്ത്യ ഫിലിം പ്രോജക്റ്റിനായി ‘ആത്മനിർഭർ’ എന്ന ഹ്രസ്വചിത്രം എഴുതിയിട്ടുണ്ട്.
ചന്ദ്രു സെൽവരാജ് ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിങ്ങും നിർവ്വഹിക്കും. ഗോവിന്ദ് വസന്തയാണ് ചിത്രത്തിലെ സംഗീതം ഒരുക്കുന്നത്. സമീറ സനീഷ് വസ്ത്രാലങ്കാരവും ഹംസ കലാ സംവിധാനവും നിർവ്വഹിക്കും. ഷിബു ജി സുശീലനാണ് പ്രൊഡക്ഷൻ കൺട്രോളർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക