മലയാളത്തിന്റെ തീപ്പൊരി നായകൻ ആണ് സുരേഷ് ഗോപി. വമ്പൻ ഹിറ്റുകളാണ് സുരേഷ് ഗോപി ആരാധകർക്ക് സമ്മാനിച്ചിട്ടുള്ളത്.
സിനിമ തിരക്കിൽ നിൽക്കുമ്പോഴും സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് സുരേഷ് ഗോപി. തന്റെ പുതിയ ഫോട്ടോകളും വിശേഷങ്ങളും താരം ഇതിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇത് ആരാധകർ ഏറ്റെടുക്കാറുമുണ്ട്.
അത്തരത്തിൽ താരം ഇപ്പോൾ പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. താടി വടിച്ചു കൊമ്പൻ മീശ വച്ച സ്റ്റൈലിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. പുതിയ ചിത്രമായ ഒറ്റകൊമ്പന്‍ വേണ്ടിയാണ് സുരേഷ് ഗോപി താടി വടിച്ചിരിക്കുന്നത്.
താരത്തിന്റെ കൊമ്പൻ മീശ ലുക്ക് ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ് സുരേഷ് ഗോപിയുടെ പുതിയ ലുക്ക്.
നേരത്തെ താടി വച്ചതിന്റെ പേരിൽ സുരേഷ് ഗോപി വലിയ സൈബർ ആക്രമണം നേരിട്ടിരുന്നു. സുരേഷ് ഗോപിയെ സിംഹവാലൻ കുരങ്ങിനോട് ഉപമിച്ചു സൈബർ ആക്രമണം നടന്നിരുന്നു. ഇതിനെതിരെ പ്രതികരിച്ചു മകൻ ഗോകുൽ സുരേഷ് എത്തിയത് വലിയ വാർത്ത പ്രാധാന്യം നേടിയിരുന്നു.
അതേസമയം നിരവധി സിനിമകളാണ് സുരേഷ് ഗോപിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ജോഷിയുടെ പപ്പാൻ, ഒറ്റകൊമ്പൻ, ജിബു ജേക്കബ് ചിത്രം എന്നിവയാണ് സുരേഷ് ഗോപിയുടേതായി ഒരുങ്ങുന്ന ചിത്രങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക