മലയാളികളുടെ ഇഷ്ട നടിമാരിൽ ഒരാളാണ് പൂർണിമ ഇന്ദ്രജിത്. ബാല താരമായി അഭിനയം ആരംഭിച്ച താരം ചുരുക്കം നാളുകൾ കൊണ്ട് മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റുകയായിരുന്നു.
2000 മുതൽ 2002 വരെ 7 സിനിമകളിൽ ആണ് താരം നായികയായി അഭിനയിച്ചത്. എന്നാൽ വിവാഹ ശേഷം സിനിമയിൽ നിന്നും താരം വിട്ടുനിൽക്കുകയായിരുന്നു.
2019ൽ പുറത്തിറങ്ങിയ വൈറസ് ആണ് താരം അവസാനം അഭിനയിച്ച മലയാള ചിത്രം. എന്നാൽ ഇപ്പോൾ ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരികെ എത്താൻ ഒരുങ്ങുകയാണ് പൂർണിമ. ഇതിന്റെ ഭാഗമായി ഹിന്ദിയിൽ താരം അരങ്ങേറ്റവും കുറിച്ചു.
കോബാൾട് ബ്ലു എന്ന സിനിമയാണ് പൂർണിമയുടെ ആദ്യ ബോളിവുഡ് ചിത്രം. മികച്ച പ്രതികരണമാണ് താരത്തിന്റെ പ്രകടനത്തിന് ലഭിക്കുന്നത്.
എന്നാലിപ്പോൾ വിവാഹ കഴിഞ്ഞ് 20 വർഷത്തോളം സിനിമയിൽ നിന്നും മാറി നിൽക്കാനുണ്ടായ യഥാർത്ഥ കാരണം വ്യക്തമാക്കി എത്തിയിരിക്കുകയാണ് പൂർണിമ.
താൻ രണ്ട് വർഷം ആണ് സിനിമയിൽ സജീവമായി ഉണ്ടായിരുന്നത്. 2000 മുതൽ 2002 വരെ ഏഴു സിനിമകളിൽ അഭിനയിച്ചു. എന്നാൽ വിവാഹ ശേഷം വൈറസിൽ മാത്രമാണ് അഭിനയിച്ചത്.
വിവാഹത്തിന് പിന്നാലെ ആരും തന്റെ അടുത്ത് കഥ പറയാൻ വരാത്തത് കൊണ്ടാണ് സിനിമയിൽ അത്രയും വലിയ ഇടവേള വന്നത് എന്നാണ് പൂർണിമ പറയുന്നത്.
അന്നൊക്കെ വിവാഹം കഴിഞ്ഞാൽ സിനിമയിൽ അഭിനയിക്കില്ല എന്നുള്ള ചിന്ത സമൂഹത്തിൽ ഉണ്ടായിരുന്നു. അതുകൊണ്ട് ആരും തന്റെ അടുത്ത് കഥ പറയാൻ സമീപിച്ചില്ല. പിന്നീട് കുട്ടികൾ എത്തിയതോടെ ഉത്തരവാദിത്വവും കൂടി പിന്നീട് വലിയൊരു ഗ്യാപ് വരികയായിരുന്നു എന്നാണ് താരം പറയുന്നത്.
വൈറസ് ചെയ്യണം എന്ന് റിമയും ആഷിക്കും ഇങ്ങോട് ആവശ്യപെടുകയായിരുന്നു. അങ്ങനെ ആണ് 18 കൊല്ലത്തിനു ശേഷം സിനിമയിൽ അഭിനയിക്കുന്നത് എന്നും പൂർണിമ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക