കമൽഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവർ ഒന്നിക്കുന്ന ചിത്രം വിക്രം അടുത്ത മാസം റിലീസ് ചെയ്യുമെന്ന് അണിയറക്കാർ അറിയിച്ചു. ജൂൺ മൂന്നിനാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുക. വിജയിനെ നായകനാക്കി ഒരുക്കിയ മാസ്റ്ററിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ഉലകനായകൻ കമലഹാസനും മക്കൾ സെൽവൻ വിജയ് സേതുപതിയും മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും ഒന്നിക്കുന്നതിന് വേണ്ടിയുള്ള സിനിമാ പ്രേമികളുടെ കാത്തിരിപ്പ് ചെറുതല്ല. ചിത്രം പ്രഖ്യാപിച്ചത് മുതൽ തന്നെ സിനിമാ ആസ്വാദകർ ആവേശത്തിൽ ആണ്. ഇന്ത്യൻ 2വിന് ശേഷം കമൽ ഹാസൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വിക്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക